മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ബീച്ചിലൂടെ തുള്ളിച്ചാടി നടക്കുന്ന അമലാപോളിന്റെ വീഡിയോയാണ് ഇപ്പോൾ മലയാളികൾക്കിടയിൽ വൈറലാകുന്നത്. അധികമാരും അറിയാത്ത ഒരു ബീച്ച് എറണാകുളത്തുണ്ട്. ഗോശ്രീപാലം കണ്ടെയ്നർ റോഡ് വഴി വൈപ്പിൻ പറവൂർ റൂട്ടിൽ പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് അടുത്തു നിന്നും 2 കിലോമീറ്റർ മാറിയാണ് ഈ ബീച്ച്. പേര് കുഴുപ്പള്ളി. കൂട്ടുകാരോടൊപ്പം മണ്ണ് വാരി എറിഞ്ഞും തിരമാലകളിൽ ചാടി കളിച്ചും നടക്കുന്ന അമലാപോളിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ ആണ് താരം ഈ വീഡിയോ പങ്കുവച്ചത്. വീഡിയോക്ക് ഒപ്പം ഒരു കുറിപ്പും കൂടി ഉണ്ടായിരുന്നു.
‘ലോക്ഡൗൺ ശേഷം ഞാന്‍ ചെയ്ത ആദ്യകാര്യം ഇതായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെയും ചലനസ്വാതന്ത്ര്യത്തിന്‍റെയും വില എത്രത്തോളമാണ് എന്നതായിരുന്നു ഈ സമയത്ത് മനസ്സിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, എന്‍റെ സ്വാതന്ത്ര്യം ആണ് എനിക്കെല്ലാം. എന്‍റെ പ്രിയപ്പെട്ടവരുമായി പ്രകൃതിയില്‍ സമയം ചെലവിടുന്നതും എനിക്ക് ഞാനായിത്തന്നെ ഇരിക്കാന്‍ കഴിയുന്നതിനേക്കാളും സന്തോഷം നൽകുന്ന മറ്റൊന്നില്ല. നിങ്ങൾക്കും എനിക്കും നമ്മുടെ ഹൃദയങ്ങളെ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യം അറിയുക, നിങ്ങളുടെ അവകാശങ്ങൾ അറിയുക!” താരം കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…