സംവിധായകൻ എൽ വിജയ്യുമായുള്ള അമല പോളിന്റെ വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമലാപോൾ. ഒരു തമിഴ് ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിനിടെയാണ് വിവാഹമോചനത്തെ സംബന്ധിച്ച വാർത്തകളിൽ താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെല്ലാം അനാവശ്യ വിവാദങ്ങൾ ആണെന്നും തന്റെ വ്യക്തിപരമായ ഒരു തീരുമാനം ആണ് വിവാഹമോചനം എന്നും അതിൽ മറ്റാർക്കും പങ്കില്ല എന്നും അമല പറയുന്നു. ഇപ്പോൾ മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ല എന്നും പുതിയ ചിത്രങ്ങളുടെ റിലീസിനു ശേഷം തന്റെ വിവാഹത്തെ പറ്റി താൻ തന്നെ ജനങ്ങളെ അറിയിക്കുന്നതായിരിക്കും എന്നും താരം പറയുന്നു.
അമല പോളും സംവിധായകൻ എൽ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന ആരോപണവുമായി നിർമാതാവ് അളകപ്പൻ രംഗത്ത് വരികയും ആ വെളിപ്പെടുത്തൽ തമിഴ് സിനിമ മേഖലയിൽ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. വിവാഹശേഷം അമല പോൾ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു എങ്കിലും ധനുഷ് നിർമിച്ച അമ്മ കണക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടിരുന്നതിനാൽ ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിർബന്ധിക്കുകയും ചെയ്തു. അമല നായികയാവുന്ന സെഞ്ച്വറി ഫിലിംസ് ഇന്റർനാഷ്ണൽ നിർമിക്കുന്ന ‘അതോ അന്ത പറവൈ പോല’ എന്ന ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…