Amala Paul to star in Lust stories Telugu remake
വമ്പൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ബോളിവുഡ് ആന്തോളജി ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്. സ്ത്രീ ലൈംഗികതയെയും ആസക്തികളെയുംകുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിച്ചത്. നാല് ഭാഗമുളള ആന്തോളജി ചിത്രം കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ തുടങ്ങിയവരുടെ സംവിധാനത്തിലാണ് പുറത്തിറങ്ങിയിരുന്നത്. കിയാര അദ്വാനി, മനീഷ കൊയ്രാള, രാധികാ ആപ്‌തെ, ഭൂമി പഡ്‌നേക്കര്‍ തുടങ്ങിയ നായികമാരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
വലിയ വിവാദങ്ങളില്‍പ്പെട്ട ചിത്രം അടുത്തതായി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമലാ പോള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുമെന്നാണ് അറിയുന്നത്. ജഗപതി ബാബുവാണ് അമലയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുക. ലസ്റ്റ് സ്‌റ്റോറീസ് റീമേക്ക് നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുമെന്നും അറിയുന്നു. ആന്തോളജി ചിത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ തരുണ്‍ ഭാസ്‌കര്‍, സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക തുടങ്ങിയവരാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിലാണ് അമലാ പോള്‍ നായികയായി എത്തുകയെന്നാണ് അറിയുന്നത്. തമിഴില്‍ ആടൈ എന്ന ചിത്രമാണ് അമലാ പോളിന്റെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്നത്. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി ആടുജീവിതത്തിലും നടി അഭിനയിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…