Categories: CelebritiesMalayalam

‘ശരിക്കും ഞാന്‍ അപ്പൂപ്പനല്ല’, ‘ചക്കപ്പഴ’ത്തിലെ കുഞ്ഞുണ്ണിയെന്ന അമല്‍ രാജ് പറയുന്നു

ചക്കപ്പഴത്തിലെ അപ്പൂപ്പനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കുഞ്ഞുണ്ണിയായി നമ്മുടെ മനസുകളില്‍ സ്ഥാനം നേടിയ അമല്‍ രാജ്, ഇപ്പോള്‍ മാലിക്ക് എന്ന ചിത്രത്തിലെ ഹമീദ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. മാലിക്കില്‍ രണ്ട് ഗെറ്റ് അപ്പിലാണ് അമല്‍ എത്തിയത്.

 

അപ്പൂപ്പന്‍ വേഷങ്ങളിലാണ് എത്തുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അമലിന് പ്രായം കുറവാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ് അമല്‍. തൃശൂര്‍ ഡ്രാമ സ്‌കൂളില്‍ പഠിച്ച ശേഷം മുഴുവന്‍ സമയ നാടക പ്രവര്‍ത്തനങ്ങളുമായാണ് അമല്‍ ജീവിതം തുടങ്ങിയത്.

”സീരിയലില്‍ കുഞ്ഞുണ്ണിയെന്ന കഥാപാത്രത്തിന്റെ പ്രായം അറുപതിന് മുകളിലാണ്. കുഞ്ഞുണ്ണിയുടെ മൂത്ത മകനായ ഉത്തമന് മുപ്പത്തഞ്ചിന് മുകളില്‍ പ്രായമുണ്ട്. മൂത്ത കൊച്ചുമകള്‍ക്ക് പത്തു വയസിന് മേലെയും. പക്ഷേ, ജീവിതത്തില്‍ ഞാന്‍ ഒരു അപ്പൂപ്പനല്ല. 13 ഉും 5 ഉും വയസ്സുള്ള രണ്ട് ആണ്‍മക്കളാണ് എനിക്ക്’- അമല്‍ പറയുന്നു.

ഭാര്യ ദിവ്യലക്ഷ്മി കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യം പഠിച്ച ആളാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളാണിവര്‍ക്ക്. മൂത്തയാള്‍ ആയുഷ് ദേവ് എട്ടാം ക്ലാസില്‍ പഠിക്കുന്നു. രണ്ടാമത്തെയാള്‍ ആഗ്‌നേഷ് ദേവ് യുകെജിയില്‍. നെയ്യാറ്റിന്‍കര സ്വദേശിയാണ് അമല്‍രാജ്. ഭാര്യയുടെത് മാവേലിക്കരയും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago