ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേഡ്. കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആംബര്‍ ഹേഡ് കാര്യങ്ങള്‍ വിശദീകരിച്ചത്. ജോണി ഡെപ്പ് നിരവധി തവണ തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിതയായി ഹേഡ് പറഞ്ഞു. പൊട്ടിയ കുപ്പി ഉപയോഗിച്ച് തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നും ഹേഡ് വിശദീകരിച്ചു.
വ്യാഴാഴ്ച കോടതിയില്‍ മൊഴി നല്‍കവെയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് നടി ഇക്കാര്യം പറഞ്ഞത്. 2015ല്‍ ‘പൈറേറ്റ്‌സ് ഓഫ് ദി കരിബീയന്‍’ അഞ്ചാം ഭാഗം ചിത്രീകരിക്കവേ ഡെപ്പിനെ കാണുവാനായി ഓസ്‌ട്രേലിയയില്‍ പോയി. വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടാവുകയും ഡെപ്പ് തന്നെ ആക്രമിക്കുകയും ചെയ്തുവെന്ന് ആംബര്‍ ഹേഡ് പറഞ്ഞു.
ജോണി ഡെപ്പ് തന്നെ മര്‍ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. ആ സംഭവത്തില്‍ താന്‍ ഏറെ ഭയന്നിരുന്നുവെന്നും ഹേഡ് പറഞ്ഞു. എന്നാല്‍ താന്‍ ഹേഡിനെ മര്‍ദിച്ചിട്ടില്ല എന്നാണ് ഡെപ്പിന്റെ വാദം. ഹേഡ് തന്നെ മദ്യക്കുപ്പി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു എന്നും ഡെപ്പ് പറയുന്നു. ആക്രമണത്തിനിടെ പരുക്കുപറ്റി ചികിത്സിച്ചതിന്റെ തെളിവുകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…