Categories: Malayalam

നിലാവിന്റെ നൈർമല്യമുള്ള സഹയാത്രികൻ | അമ്പിളി റിവ്യൂ

ചില ജന്മങ്ങൾ അങ്ങനെയാണ്… മറ്റുള്ളവർക്ക് മുന്നിൽ അവർ വെറും പരിഹാസപാത്രങ്ങളാണ്. പക്ഷേ ഉള്ളിന്റെ ഉള്ളിൽ മറ്റാർക്കും ഇല്ലാത്തൊരു നന്മ അവർക്കുള്ളിൽ ഉണ്ട്. ജീവിതം തന്നെ മാറ്റി മറിക്കുവാൻ ഉതകുന്ന അത്തരം നന്മകൾ നിറഞ്ഞ ഒരു മനുഷ്യന്റെ കഥയാണ് ‘അമ്പിളി’ എന്ന ചിത്രത്തിലൂടെ സംവിധായകൻ ജോൺ പോൾ ജോർജ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. തീയറ്ററുകളിൽ വിജയം കുറിക്കാതെ പോയിട്ടും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിൽ ഇടം പിടിച്ച ഗപ്പിക്ക് ശേഷം ജോൺപോൾ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് അമ്പിളി. പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു ഫീൽ ഗുഡ് ചിത്രം തന്നെയാണ് അമ്പിളിയിലൂടെ ജോൺ പോൾ ജോർജ് സമ്മാനിച്ചിരിക്കുന്നത്.കാശ്മീരിൽ ഒരു സൈനികന്റെ മകനായി പിറന്ന് ബാല്യകാലം അവിടെ ചിലവഴിച്ച അമ്പിളി ഇപ്പോൾ മലയോര മേഖലയായ കട്ടപ്പനയിലാണ് താമസം. എന്തിനും ഏതിനും മുന്നിൽ തന്നെയുള്ള അമ്പിളി നാട്ടുകാരുടെ പ്രിയങ്കരനാണ്. ഒരു ഒറ്റബുദ്ധിയാണെങ്കിലും അമ്പിളിയുടെ നിഷ്കളങ്കതയെ പലരും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലും തന്റെ ബാല്യകാലസഖിയായ ടീന തന്നെ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന സന്തോഷത്തിലാണ് അമ്പിളി. അതിനിടയിലാണ് അമ്പിളിയുടെ ബാല്യകാലസുഹൃത്ത് ബോബി അമ്പിളിയുടെ ജീവിതത്തിലേക്ക് വന്നു കയറുന്നത്. നാഷണൽ ലെവൽ സൈക്ലിംഗ് ചാമ്പ്യനാണ് ബോബി. കേരളത്തിൽ നിന്നും കാശ്മീരിലേക്ക് സൈക്കിൾ യാത്രക്ക് പോകുന്ന ബോബിക്കൊപ്പം അമ്പിളിയും ചേരുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഒരു റോഡ് മൂവി ഫീൽ കൂടി പകർന്ന് അവതരിപ്പിച്ചിരിക്കുന്ന അമ്പിളിയുടെ ഇതിവൃത്തം.


കുമ്പളങ്ങി നൈറ്റ്‌സിലെ സജിയിൽ നിന്നും വൈറസിലെ ഉണ്ണികൃഷ്ണനിൽ നിന്നും ഏറെ വ്യത്യസ്തമായി വേറിട്ട മാനറിസവും ഡയലോഗ് ഡെലിവെറിയുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സൗബിൻ ഷാഹിർ. പ്രേക്ഷകരുടെ മനസുകളിലേക്ക് ‘ഞാൻ ജാക്സൻ’ അല്ലെടാ എന്നാലപിച്ച് അമ്പിളി ചുവട് വെച്ചു കയറിയത്. സഹനടനിൽ നിന്നും നായകനിലേക്കുള്ള സൗബിന്റെ വളർച്ചക്ക് കാരണം എന്താണെന്ന് ഈ ചിത്രം കണ്ടാൽ കൃത്യമായി തിരിച്ചറിയാം. ബോബി എന്ന സൈക്ലിസ്റ്റായി അടക്കമാർന്ന ഒരു അഭിനയമാണ് തന്റെ ആദ്യ ചിത്രത്തിൽ തന്നെ നസ്രിയയുടെ സഹോദരൻ നവീൻ കാഴ്ച വെച്ചിരിക്കുന്നത്. പ്രായത്തിനെക്കാൾ പക്വതയാർന്ന പ്രകടനമാണ് നവീനിൽ കാണുവാൻ സാധിച്ചത്. ചെറുതെങ്കിലും തന്റെ ആദ്യ റോൾ തൻവി റാം അവിസ്മരണീയമാക്കിയിട്ടുണ്ട്. മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തവരും പ്രേക്ഷകന്റെ ആസ്വാദനത്തിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.ഗപ്പിയിലൂടെ നന്മ നിറഞ്ഞൊരു കഥ പ്രേക്ഷകനോട് പറഞ്ഞ ജോൺ പോൾ ജോർജ് മറ്റൊരു ഫീൽ ഗുഡ് ചിത്രമാണ് അമ്പിളിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ജോൺ പോളിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരുപാട് നന്മ നിറഞ്ഞൊരീ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരൺ വേലായുധനാണ്. പ്രേക്ഷകനെ കൂടെ സഞ്ചരിപ്പിക്കുന്ന കാഴ്ചയാണ് ശരൺ ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ഒരുക്കിയ സംഗീതം ഇതിന് കൂടുതൽ മനോഹാരിത പകരുന്നു. കൂടെയുള്ളവന്റെ നന്മ തിരിച്ചറിയുമ്പോൾ അവനോടുള്ള സ്നേഹം ഇരട്ടിക്കുമെന്ന് ഊന്നി പറയുന്ന അമ്പിളി തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago