Categories: Celebrities

‘ആദിത്യന്‍ വീട്ടിലുള്ളവരെ എല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു’ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് അമ്പിളി ദേവി

ആദിത്യ ജയന്‍ വീട്ടിലെത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്പിളി ദേവി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അമ്പിളിദേവി തന്നെയാണ് പുറത്തു വിട്ടത്. കഴിഞ്ഞ 23ന് വൈകിട്ടാണ് അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയന്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.

‘ഞങ്ങളുടെ വീട്ടിലുള്ളവരെ എല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടു വന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കില്‍, ആ ചെറുക്കന്റെ അണ്ണാക്കില്‍ അത് ഞാന്‍ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാള്‍ പറഞ്ഞത് എന്നില്‍ വളരെ വിഷമമുണ്ടാക്കി.’-അമ്പിളി ദേവി പറഞ്ഞു.

അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങള്‍ക്കും തനിക്കും വസ്ത്രങ്ങള്‍ വാങ്ങി തന്നതു കൊണ്ടാണെന്ന് പറഞ്ഞു. ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകന്, അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു,അതൊക്കെ അയാളുടെ കാശ് ആണ്, അങ്ങനെ പൈസ പോയി എന്നൊക്കെ പറഞ്ഞപ്പോള്‍ വിഷമമുണ്ടായെന്നും അമ്പിളി ദേവി പറഞ്ഞു. ഭീഷണിപ്പെടുത്തിയ സമയത്തും വസ്ത്രം വാങ്ങിക്കൊണ്ടുവന്നെങ്കിലും ഇനി അപ്പുവിനു വേണ്ടി വാങ്ങി പൈസ കളയേണ്ടെന്നും, ചെറിയ ആള്‍ക്ക് എന്തെങ്കിലും വാങ്ങികൊടുത്തോളൂ എന്നും പറഞ്ഞു. പിന്നീട് വസ്ത്രം എടുത്തെറിഞ്ഞു. അതിനു ശേഷം പുറത്തേയ്ക്കു പോയി ഗേറ്റില്‍ ചവിട്ടി. പോക്കറ്റില്‍ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീര്‍ത്തുകളയും എന്ന രീതിയില്‍ സംസാരിച്ചെന്നും അമ്പിളി ദേവി വെളിപ്പടുത്തി.

ആദിത്യന്റെ രണ്ട് പ്രോപ്പര്‍റ്റി ഇവിടെ ഇരുപ്പുണ്ടായിരുന്നത് ചോദിച്ചപ്പോള്‍ തിരിച്ചെഴുതി കൊടുത്തെന്നും അമ്പിളി പറയുന്നു. ഇനി മേലാല്‍ ഇവിടെ വരില്ല എന്നൊക്കെ പറഞ്ഞാണ് പോകുന്നത്. അതിനു ശേഷം ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ നാറിയതിനേക്കാള്‍ കൂടുതല്‍ നീ നാണംകെടും എന്നു പറഞ്ഞെന്നും അമ്പിളി ദേവി വെളിപ്പെടുത്തി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago