Ameya Mathew's latest photoshoot gets trending
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ മാത്യു അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ലോക്ക് ഡൗൺ കാലത്ത് കഷ്ടപ്പെട്ട് ശരീര ഭാരം കുറച്ചതിനെ പറ്റിയും അതിലൂടെ തനിക്കു നഷ്ടമായ അവസരങ്ങളെ പറ്റിയും താരം പങ്കുവച്ചിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കരിക്ക് എന്ന വെബ്സീരീസിലൂടെ വളരെ പ്രശസ്തി നേടുവാനും അമേയക്ക് സാധിച്ചു.
ഗ്ലാമറസ്, മോഡേൺ, നാടൻ ഫോട്ടോഷൂട്ടുകൾ അമേയ നടത്താറുണ്ട്. ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. ‘ചില നേരങ്ങളിൽ എല്ലാത്തിലുംനിന്ന് ഒന്ന് പിന്മാറി നോക്കണം… ഫോണും കമ്പ്യൂട്ടറും ഓഫ് ചെയ്ത്… പ്രകൃതിയിലേയ്ക്ക് ഒന്നിറങ്ങി നോക്കണം… ചുറ്റുമുള്ള മരങ്ങളും, പൂക്കളും, പുഴകളും ഒക്കെ ആസ്വദിച്ചിരിക്കണം.’ എന്ന ക്യാപ്ഷനോട് കൂടിയാണ് അമേയ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…