കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടിയുമായി വിഖ്യാത സംഗീതജ്ഞന്‍ എ. ആര്‍ റഹ്‌മാന്‍. അമിത് ഷായുടെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയാകുമ്പോള്‍ റഹ്‌മാന്‍ പങ്കുവച്ച പോസ്റ്ററാണ് ശ്രദ്ധേയമായിരിക്കുന്നത്. തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്നുള്ള, തമിഴ് ദേവതയെന്ന് അര്‍ത്ഥം വരുന്ന തമിഴണങ്ക് എന്ന വാക്കാണ് പോസ്റ്റര്‍ സഹിതം റഹ്‌മാന്‍ പങ്കുവച്ചത്.
മനോന്മണിയം സുന്ദരന്‍ പിള്ള എഴുതി, എം. എസ് വിശ്വനാഥന്‍ സംഗീത സംവിധാനം ചെയ്തതാണ് തമിഴ് ദേശീയ ഗാനം. കവി ഭാരതീദാസന്‍ എഴുതിയ തമിഴ് ഇലക്കിയം എന്ന പുസ്തകത്തിലെ ‘പ്രിയപ്പെട്ട തമിഴാണ് നമ്മുടെ അസ്ഥിത്വത്തിന്റെ വേര്’ എന്ന വാക്കും റഹ്‌മാന്‍ പങ്കുവച്ച പോസ്റ്ററിലുണ്ട്. നിരവധി പേര്‍ റഹ്‌മാന്റെ പോസ്റ്റ് പങ്കുവച്ചു.
പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ സുപ്രധാന ഭാഗമായി കൊണ്ടുവരേണ്ട സമയമായി. സംസ്ഥാനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഹിന്ദിയായിരിക്കണം ഉപയോഗിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…