തീയറ്ററില്‍ കാണേണ്ട ചിത്രം; അമിത് തിളങ്ങി; ‘തേര്’ മികച്ച ത്രില്ലറെന്ന് പ്രേക്ഷകര്‍

അമിത് ചക്കാലക്കല്‍ നായകനായി എത്തിയ തേരിന് മികച്ച പ്രതികരണം. ഒരു ഫാമിലി, ത്രില്ലര്‍ ചിത്രമാണ് തേര് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിലെ ചില രംഗങ്ങള്‍ പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയും. കേരത്തില്‍ നടന്ന ചില സംഭവങ്ങളാണ് ചിത്രത്തില്‍ കടന്നു വരുന്നത്. ഒരു മികച്ച ത്രില്ലര്‍ എന്ന നിലയില്‍ തേര് തീയറ്ററില്‍ തന്നെ കാണണമെന്നും പ്രേക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് തുടങ്ങിയവരുടെ അഭിനയം മികച്ചു നിന്നു എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളെല്ലാം മികച്ചു നിന്നു. മികച്ച മേക്കിംഗിനൊപ്പം എന്‍ഗേജ് ചെയ്യിക്കുന്ന ബിജിഎമ്മാണ് ചിത്രത്തിലേതെന്നും ചിത്രം കണ്ടിറങ്ങിയവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

എസ്.ജെ സിനു ആണ് തേരിന്റെ സംവിധായകന്‍. ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള ചിത്രം നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയില്‍ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ദിനില്‍ പി.കെയുടേതാണ് തിരക്കഥ. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ടിഡി ശ്രീനിവാസനാണ്. സംഗീത സംവിധാനം യാക്സണും നേഹയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, മേക്കപ്പ് ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അനിരുദ്ധ് സന്തോഷ്, ഡിസൈന്‍സ് മനു ഡാവിഞ്ചി, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago