ഗായിക ആര്യ ദയാലിന് അഭിനന്ദനവുമായി അമിതാഭ് ബച്ചൻ. കൊറോണ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് താരം. ‘സഖാവ്’ ഗാനം ആലപിച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ് ആര്യ ദയാൽ. തന്റെ ആശുപത്രി ദിനങ്ങളെ മനോഹരമാക്കി എന്ന് കുറിച്ചാണ് ആര്യയുടെ വീഡിയോ ബച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ എന്ന പ്രശസ്തമായ ഗാനമാണ് കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം കോര്‍ത്തിണക്കി ആര്യ ആലപിച്ചിരിക്കുന്നത്.
ബച്ചന്റെ കുറിപ്പ്:
“സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ വ്യക്തിയാണ് ഈ വീഡിയോ എനിക്ക് അയച്ചു തന്നത്. ഈ കുട്ടി ആരെന്നറിയില്ല, പക്ഷേ ഒരു കാര്യമാണ് പറയാനുള്ളത്, നീ പ്രത്യേക കഴിവുള്ള കുട്ടിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.. ഇതേ പോലെ നല്ല നല്ല പാട്ടുകള്‍ ചെയ്യൂ. മുമ്പില്ലാത്ത വിധം ഈ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി.. കര്‍ണാടക സംഗീതവും പോപ് സംഗീതവും മിക്‌സ് ചെയ്യുക.. അസാധ്യം…എളുപ്പമുള്ള കാര്യമല്ല അത്. പക്ഷേ എത്ര അനായാസമായി ഇവള്‍ അത് ചെയ്യുന്നു.. രണ്ട് സ്‌റ്റൈലിലും യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിട്ടില്ല. മനോഹരം… ”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…