മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് അമിതാഭ് ബച്ചന്റെ അഭിനന്ദനം. വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയ്ന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന ബുക്കിനെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
‘മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകള്‍ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പര്‍ശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകള്‍,” എന്നാണ് അമിതാഭ് ബച്ചന്റെ ട്വീറ്റ്.
താരത്തിന്റെ അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് മോഹന്‍ലാലും രംഗത്തെത്തി. മകള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണിതെന്ന് താരം പറഞ്ഞു.
വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. ജാപ്പനീസ് ഹൈക്കു കവിതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെഴുതിയ കവിതകളാണിത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…