കോമഡി റോളുകളിലൂടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ നടിയാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രം ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മോളിക്ക് നേടിക്കൊടുത്ത ആരാധകരുടെ എണ്ണം ചെറുതൊന്നുമല്ല.എന്നാൽ കഷ്ടതയുടെ പടുകുഴിയിലാണ് മോളി കണ്ണമാലി എന്ന കാര്യം കഴിഞ്ഞ ആഴ്ചയാണ് കേരളജനത അറിയുന്നത് .കഴിഞ്ഞകൊല്ലം ഉണ്ടായ പ്രളയത്തിൽ വീട് എല്ലാം തകർന്നടിഞ്ഞ് പോയതിനാൽ ഇപ്പോൾ ഒറ്റ മുറിയുള്ള ഒരു ഷെഡ്ഡിലാണ് മോളിയുടെ താമസം. മഴക്കാലം അടുത്ത വരുന്നതോടു കൂടി ഇതിൽ എത്ര നാൾ തങ്ങളുടെ കുടുംബത്തെ താങ്ങാനുള്ള ത്രാണി ഉണ്ടെന്ന് മോളിക്ക് അറിയില്ല.
ഹൃദയം പൊട്ടുന്ന വേദനയോട് കൂടിയാണ് മോളി ഇത് പറയുന്നത്. സിനിമയിൽ നിന്നും കിട്ടുന്ന വളരെ തുച്ഛമായ വേതനം മാത്രമാണ് മോളിയുടെ ഇപ്പോഴുള്ള വരുമാനം. കുറച്ചുകാലം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു എന്നതിനാൽ അവിടെയും ഒരു വലിയ തുക ചെലവായി. പുതിയൊരു വീട് പണിയാനുള്ള സാമ്പത്തികസ്ഥിതിയും മോളിക്ക് ഇപ്പോൾ ഇല്ല. സഹായഹസ്തവുമായി നിരവധി സിനിമാതാരങ്ങൾ രംഗത്തെത്തിയെങ്കിലും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല എന്ന് മോളി സങ്കട പൂർവ്വം പറയുന്നു.
എന്നാൽ മോളിയെ താരസംഘടനയായ അമ്മ സഹായിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.മോളിയുടെ അവസ്ഥ മനസിലാക്കി താരസംഘടന മോളിക്ക് പുതിയ വീട് വെച്ചുകൊടുക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അമ്മയുടെ പ്രസിഡന്റും താരരാജാവുമായ മോഹൻലാൽ നേരിട്ട് ഇടപെട്ടാണ് ഇതിന് ഒരു തീർപ്പ് ഉണ്ടാക്കിയിരിക്കുന്നത്.ഈ വാർത്തയുടെ ഔദ്യോഗികമായ ഒരു അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…