മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത പ്രശസ്തയാകുന്നത്. പിന്നാലെ തമിഴ് നടന്‍ ബാലയെ അമൃത വിവാഹം ചെയ്തു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് താരം വിവാഹമോചിതയായി. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്.
വിവാഹ മോചനത്തെ തുടര്‍ന്ന് അമൃതക്ക് നേരെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. അതിനു ശേഷം, ബിഗ്ബോസില്‍ അമൃതയും സഹോദരിയും എത്തിയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്‌ളോഗും അമൃത ചെയ്യുന്നുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃതയുടെ പിറന്നാള്‍ ആയിരുന്നു. തന്റെ പിറന്നാള്‍ മകള്‍ക്കും കുടുംബത്തിനും ഒപ്പം ഏറെ ആഘോഷമാക്കിയിരുന്നു അമൃത.
ഇപ്പോള്‍ അമൃത പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. അമൃതയുടെ പോസ്റ്റ് ഇങ്ങനെ, നിങ്ങളാണ് എന്റെ ബലം. ഞാന്‍ തളര്‍ന്നു പോയ സമയത്തെല്ലാം നിങ്ങള്‍ എന്നെ താങ്ങി നിര്‍ത്തി. എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം ഞാന്‍ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി. അമ്മൂ ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ എന്നു സദാ സമയവും നിങ്ങളെന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. അതോടെ കൂടുതല്‍ ശക്തിയാര്‍ജിച്ച് ഞാന്‍ ജീവിക്കാന്‍ തുടങ്ങി എന്നാണ് അമൃതയുടെ കുറിപ്പ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…