ലക്ഷ്മിപ്രിയ ക്ഷമ പറഞ്ഞു, കണ്ണീരിൽ കുതിർന്ന് റിയാസ്; വികാരനിർഭര നിമിഷങ്ങളുമായി ബിഗ് ബോസ് ഹൗസ്

പലതരത്തിലുള്ള ആശയസംവാദങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും വികാരനിർഭരമായ നിമിഷങ്ങൾക്കും സാക്ഷിയാകുന്ന ഒന്നാണ് ബിഗ് ബോസ് ഹൗസ്. അത്തരത്തിൽ ഒരു രംഗത്തിന് ശനിയാഴ്ചയും ബിഗ് ഹോസ് ഹൗസ് സാക്ഷിയായി. പരസ്പരം പല തരത്തിലുള്ള വാക്കുകളാൽ മുറിവേൽപ്പിച്ചവർ ആലിംഗനം ചെയ്ത നിമിഷമായിരുന്നു അത്. റിയാസും ലക്ഷ്മിപ്രിയയുമായിരുന്നു ആ താരങ്ങൾ. ഇരുവരും തമ്മിൽ പലപ്പോഴും അതിരൂക്ഷമായ വാക്കുതർക്കങ്ങളും വാദപ്രതിവാദങ്ങളും നടന്നിരുന്നു. അത്തരത്തിലുള്ള വാദപ്രതിവാദങ്ങൾക്ക് ഇടയിൽ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാനുള്ള ഒരു അവസരം ആയിരുന്നു മോഹൻലാൽ നൽകിയത്.

ത്രികോണ പ്രണയത്തിന്റെ കാര്യം പറഞ്ഞ് വിഷമിപ്പിച്ചതിന് കഴിഞ്ഞദിവസം റിയാസ് ദിൽഷയോട് മാപ്പ് ചോദിച്ചിരുന്നു. ഈ സീസണിലെ തന്നെ മനോഹരനിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ഇത് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ മറ്റ് മത്സരാർത്ഥികൾക്കും അത്തരത്തിൽ ആരോടെങ്കിലും ക്ഷമ പറയാനുണ്ടെങ്കിൽ പറയാമെന്ന പറഞ്ഞത്. ലക്ഷ്മിപ്രിയ റിയാസിന്റെ പേരായിരുന്നു പറഞ്ഞത്. ഏതെങ്കിലും തരത്തിൽ താൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ലക്ഷ്മിപ്രിയ റിയാസിനോട് പറഞ്ഞു. കരഞ്ഞുകൊണ്ടായിരുന്നു ലക്ഷ്മി പ്രിയ ഇത് പറഞ്ഞത്. ഇത് കണ്ട റിയാസിന്റെയും കണ്ണ് നിറഞ്ഞു. മറ്റ് മത്സരാർത്ഥികളും കണ്ണ് നിറഞ്ഞാണ് ലക്ഷ്മിയുടെ സംസാരം കേട്ടത്.

റിയാസിനോട് ക്ഷമ പറഞ്ഞതിനു ശേഷം ലക്ഷ്മിപ്രിയ റിയാസിനെ ആശ്ലേഷിക്കുകയും ചെയ്തു. ഒരു മകനോടുള്ള വാത്സല്യമാണ് റിയാസിനോട് തനിക്ക് തോന്നിയിട്ടുള്ളതെന്നും അവർ പറഞ്ഞു. ഇരുവരും കണ്ണീരണിഞ്ഞ് ആശ്ലേഷിച്ച കാഴ്ച മറ്റു മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകർക്കും മറക്കാനാവാത്ത ഒന്നായി മാറി.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago