ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിപിന്‍ ദാസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അടുത്തിടെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ വസ്തുതകള്‍ നിരത്തി സംവിധായകന്‍ തന്നെ രംഗത്തെത്തി.
ഇപ്പോഴിതാ ആരോപണം ഉന്നയിച്ചവര്‍ തന്നെ മാപ്പ് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ്. ഹബ് ഓഫ് റിതം എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആദ്യമായി ഈ ആരോപണം ഉയര്‍ന്നത്. വിപിന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖവിലക്കെടുത്തു അന്വേഷണം നടത്തിയപ്പോള്‍ രണ്ട് സിനിമകളും തമ്മിലുള്ള സാമ്യം യാദൃച്ഛികം മാത്രമെന്നു മനസിലായതായി ‘ ഹബ് ഓഫ് റിതം ‘ അവരുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ഒപ്പം ആരോപണം ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണെന്നും, ആ പോസ്റ്റ് കാരണം ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് മാപ്പ് പറയുന്നു എന്നും അവര്‍ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേയ്ക്ക് ഫ്രഞ്ച് ചിത്രം കുന്‍ഫു സെഹ്‌റയുമായി സാമ്യമുണ്ടെന്നായിരുന്നു ആരോപണം. ഇരുചിത്രങ്ങളുടേയും സാമ്യതയുള്ള സീനുകള്‍ കോര്‍ത്തിണക്കിയുള്ള ഒരു വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വിപിന്‍ ദാസ് രംഗത്തെത്തി. ആറ് മാസം മാത്രം മുന്‍പ് ഇറങ്ങിയ ഒരു ചിത്രത്തിലെ രംഗങ്ങള്‍ കോപ്പിയടിച്ച് സിനിമ പിടിക്കുക എന്നത് സാധ്യമല്ലെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസിലാകുമെന്നായിരുന്നു വിപിന്‍ ദാസ് പറഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…