Categories: Malayalam

ഒത്തുതീർപ്പ് ശ്രമങ്ങൾ വിജയിച്ചില്ല;ട്രാൻസ് യുവതിയെ അപമാനിച്ച കേസിൽ മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

മാല പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ടിസ്റ്റായ സീമ വിനീത് ആരോപണമുയർന്നിരുന്നു. സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടു കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ ഈ വിഷയത്തിൽ പല തവണ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ മാലാ പാർവതിയുടെ നീക്കങ്ങളും ഉണ്ടായിരുന്നു.

സമൂഹത്തിന് അപമാനകരമായ ഇത്തരമൊരു വിഷയത്തിൽ പോലീസ് കേസ് എടുക്കണമെന്ന് ആരോപിച്ചുകൊണ്ട് പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് ആണ്‌ ഡി.ജി.പിക്ക് പരാതി നല്കിയത്. കേസ് പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ പ്രതിയും പരാതിക്കാരനും തമ്മിൽ അനുനയ നീക്കങ്ങൾ നടക്കുന്നതായും പുറത്തുവന്നിരുന്നു. അങ്ങനെയിരിക്കെയാണ് മാലാ പാർവതിയുടെ മകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത്രയും വലിയ ഒരു ലൈംഗിക കൃത്യം കണ്ടിട്ടും എന്തുകൊണ്ടാണ് ആരും പരാതി നൽകാത്തത് എന്ന് ആശിഷ് ചോദിക്കുന്നു. രഹ്ന ഫാത്തിമ പോലുള്ള ആക്ടിവിസ്റ്റുകളും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago