നിരവധി സിനിമകളിലൂടെ മലയാളത്തിലും തെന്നിന്ത്യയിലും ആരാധകര്‍ക്ക് സുപരിചിതയായ താരമാണ് അനന്യ. ബാലതാരമായി വന്ന് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എല്ലാ വ്യത്യസ്തമായ കഥാപാത്രങ്ങളും വഴങ്ങുമെന്ന് താരം തെളിയിച്ചു കഴിഞ്ഞു. വിവാഹശേഷം അഭിനയത്തോട് വിട പറയുന്ന നടി മാരുടെ ലിസ്റ്റില്‍ ആണ് അനന്യയും വന്നത്.
ഇപ്പോഴിതാ വിവാഹത്തെ ക്കുറിച്ചും ഭര്‍ത്താവ് ആഞ്ജനേയനെ കുറിച്ചും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ശേഷവും വെറുതെയിരിക്കുന്ന ആള്‍ക്കാരാണ് തങ്ങളെ ഗോസിപ്പ് കോളങ്ങളില്‍ ഉള്പ്പെടുത്തുന്നതതെന്നും, മാധ്യമങ്ങള്‍ ആഘോഷിച്ച ആ വാര്‍ത്തകള്‍ കാരണം തങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശ്നവും ഉണ്ടായില്ല എന്നും അതൊരു സാധാരണ വിവാഹം തന്നെയാണെന്നും അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹം ആണ് ഇതെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമാണ് ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടന്നതെന്നും അനന്യ പറയുന്നു.
ആദ്യമൊക്കെ തന്റെ വീട്ടുകാര്‍ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം ശരിയായി എന്നും ഇപ്പോള്‍ ജീവിതം വളരെ സന്തോഷകരമായി കൊണ്ടുപോവുകയാണ് ,അതിനിടയില്‍ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താല്പര്യമില്ലെന്നും താരം അഭിമുഖത്തില്‍ മനസ് തുറന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…