Categories: Celebrities

‘നിങ്ങളെന്റെ ഉമ്മയെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു, വാപ്പ വേറെ കല്യാണം കഴിച്ചതിന്റെ പേരില്‍ ഉമ്മ തകര്‍ന്നു പോവുകയൊന്നുമില്ല’-അനാര്‍ക്കലി മരിക്കാര്‍

പിതാവ് രണ്ടാമത് വിവാഹം ചെയ്തതു കൊണ്ട് തന്റെ ഉമ്മ ഒരിക്കലും തകരില്ലെന്ന് നടി അനാര്‍ക്കലി മരക്കാര്‍. കഴിഞ്ഞ ദിവസമാണ് അനാര്‍ക്കലിയുടെ അച്ഛന്‍ നിയാസ് മരിക്കാര്‍ രണ്ടാമതും വിവാഹിതനായത്. കണ്ണൂര്‍ സ്വദേശിനിയാണ് വധു.
വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങള്‍ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ വാര്‍ത്ത വൈറലായി മാറി. അനാര്‍ക്കലിയും ചേച്ചിയും കണ്ണൂരില്‍ നടന്ന വിവാഹത്തിലും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വാപ്പയുടെ വിവാഹവിശേഷങ്ങള്‍ പങ്കുവച്ച് അനാര്‍ക്കലി തന്നെ രംഗത്തുവന്നിരിക്കുന്നു.

അനാര്‍ക്കലിയുടെ വാക്കുകള്‍

‘വാപ്പയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങളായി വരുന്നു. ഇത് സാധാരണമായ ഒരു കാര്യമായാണ് എനിക്ക് തോന്നിയത്. ഞാനതില്‍ സന്തോഷിക്കുന്നു. എന്റെ വാപ്പയും ഉമ്മയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. മുപ്പത് വര്‍ഷം ഒന്നിച്ച് ജീവിച്ചവരാണ്. ഒരു വര്‍ഷമായി വാപ്പ ഒറ്റയ്ക്ക് ജീവിക്കുകയാണ്. വാപ്പയെ വീണ്ടും വിവാഹം കഴിപ്പിച്ചാലോ എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു. അങ്ങനെ വാപ്പ തന്നെ തനിക്ക് ചേര്‍ന്ന ആളെ കണ്ടെത്തി, വിവാഹിതനായി. അതാണ് ഉണ്ടായത്.

ഇതിന് ശേഷം കുറേ പേര്‍ എന്റെ ഉമ്മയെ വിളിച്ച് സമാധാനിപ്പിക്കുണ്ട്. ഇവരോടൊക്കെ എനിക്ക് പറയാനുള്ളത് ഒരു കാര്യമാണ്. നിങ്ങളെന്റെ ഉമ്മയെ വല്ലാതെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഉമ്മ സൂപ്പര്‍ കൂളാണ്. മൊത്തത്തില്‍ അടിപൊളിയാണ്. വാപ്പ വേറെ കല്യാണം കഴിച്ചതിന്റെ പേരില്‍ ഉമ്മ തകര്‍ന്നു പോവുകയൊന്നുമില്ല. ഉമ്മ ഒറ്റയ്ക്കുള്ള ജീവിതമാണ് തിരഞ്ഞെടുത്തത്. പുരുഷന്മാര്‍ക്ക് പൊതുവേ ഒരു കൂട്ടില്ലാതെ അതിജീവനം പാടാണ്. ഉപ്പ വളരെ സന്തോഷവാനാണ്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. എന്റെ ഉമ്മ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന ആളാണ്. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ആ കല്യാണം കൂടുകയും വളരെ സന്തോഷമായി അതിന്റെ ഭാഗമാവുകയും ചെയ്തത്.

കൊച്ചുമ്മയെ വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ സ്വീകരിച്ചത്. വാപ്പ വേറെ വിവാഹം കഴിക്കരുത്, വേറൊരു സ്ത്രീ വരരുത്, എന്നൊക്കെ ചിന്തിക്കുന്നത് സ്വാര്‍ത്ഥതയാണ്. നമ്മുടെ അച്ഛനെ ഇഷ്ടപ്പെടുന്നില്ലാത്തതുകൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്. പുതിയ ഒരാള്‍ നമ്മുടെ കുടുംബത്തിലേയ്ക്ക് വരുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ മക്കളുടെ അഭിപ്രായം പോലും എടുക്കരുതെന്നേ ഞാന്‍ പറയൂ.

നമുക്ക് ചെയ്യാന്‍ പറ്റുന്നത് വാപ്പയെ സന്തോഷിപ്പിക്കു, ചടങ്ങിന് അദ്ദേഹത്തിന്റെ കൂടെ പോകുക എന്നതൊക്കെയാണ്. പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്. അത് ശരിക്കും സംഭവിച്ചു.’

എന്റെ ഉമ്മയ്ക്ക് ഇക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. വാപ്പ വേറെ വിവാഹം കഴിക്കണമെന്നു തന്നെയായിരുന്നു ഉമ്മയുടെയും ആഗ്രഹം. 30 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ സ്‌നേഹം ഉമ്മയ്ക്ക് വാപ്പയോട് എന്നും ഉണ്ട്. വാപ്പ ജീവിതം ഒറ്റയ്ക്ക് കൊണ്ടുപോകരുത് എന്ന ആഗ്രഹം ഉമ്മയ്ക്ക് ഉണ്ടായിരുന്നു. ഇനി എപ്പോഴെങ്കിലും ഉമ്മയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയാല്‍ വിവാഹം കഴിക്കും.’-അനാര്‍ക്കലി പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago