Categories: GalleryPhotoshoot

മോഡേണ്‍ ലുക്കില്‍ കിടിലന്‍ മേക്കോവറുമായി അനശ്വര രാജന്‍; ഫോട്ടോഷൂട്ട്

മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് അനശ്വര രാജന്‍. 2018ലായിരുന്നു ഉദാഹരണം സുജാത പ്രേക്ഷകരിലേക്കെത്തിയത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച സുജാതയുടെ മകളായ ആതിര കൃഷ്ണന്‍ എന്ന കഥാപാത്രം അനശ്വരയുടെ കൈയില്‍ ഭദ്രമായിരുന്നു. വിരലിലെണ്ണാന്‍ മാത്രമാണ് സിനിമയെങ്കിലും അനശ്വര ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.

2018 ല്‍ തന്നെ അനശ്വരയുടെ രണ്ടാമത്തെ ചിത്രം സമക്ഷം പുറത്തിറങ്ങി. സ്‌കൂള്‍ ജീവിതം പ്രമേയമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ അനശ്വരയ്ക്ക് നല്‍കിയത് മികച്ച ഒരു ബ്രേക്കാണ്. ചിത്രത്തില്‍ കീര്‍ത്തി എന്ന കേന്ദ്രകഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. തുടര്‍ന്ന് 2019ല്‍ പുറത്തിറങ്ങിയ ജിബു ജേക്കബ് ചിത്രം ആദ്യരാത്രി, വാങ്ക്, തമിഴ് ചിത്രം റാഞ്ചി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടു. ഗിരീഷ് എ.ഡിയുടെ തന്നെ സൂപ്പര്‍ ശരണ്യയാണ് അനശ്വരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടൈറ്റില്‍ കഥാപാത്രമായാണ് അനശ്വര ചിത്രത്തിലെത്തിയത്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മാതാവാകുന്ന മലയാള ചിത്രം മൈക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ ചടങ്ങില്‍ റെഡ് കളര്‍ ഡ്രെസില്‍ ആകര്‍ഷണീയമായാണ് അനശ്വര എത്തിയത്. അനശ്വര പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ അനശ്വര ഗൃഹലക്ഷ്മിക്ക് നല്‍കിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ചിത്രങ്ങള്‍ അനശ്വര തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മോഡേണ്‍ ലുക്കില്‍ കിടിലന്‍ മേക്കോവറിലാണ് അനശ്വര എത്തിയിരിക്കുന്നത്.

കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയാണ് അനശ്വര രാജന്‍. പതിമൂന്നാം വയസില്‍ തുടങ്ങിയ സിനിമാ കരിയര്‍ ഇപ്പോള്‍ 19 വയസില്‍ എത്തി നില്‍ക്കുന്നു. മൂന്നര വര്‍ഷത്തിനിടെ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ അനശ്വരക്കായി. നിലപാടുകള്‍കൊണ്ട് സോഷ്യല്‍ മീഡിയയിലും സജീവമാണ് അനശ്വര. വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് വ്യക്തയും ശക്തവും വായടപ്പിക്കുന്നതുമായ മറുപടികള്‍ നല്‍കി അനശ്വര താരമാണ്.



Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago