Categories: Malayalam

നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്,ഈ കോവിഡ് കാലത്ത് അത് അപകടം ക്ഷണിച്ചു വരുത്തും;മനസ്സ് തുറന്ന് അനശ്വര

മഞ്ജുവാര്യർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു.

ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ കടന്നുവരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഈ കൊറോണ കാലത്ത് അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് രണ്ടു കൂട്ടരെയും ബാധിക്കുമെന്നാണ് താരം തുറന്നു പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

അനശ്വര രാജന്റെ കുറിപ്പ്
‘എന്നെ കോണ്ടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആൾക്കാരോട് ഒരു വാക്ക്! നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹത്തെയും ഊഷ്മളതയെയും ഞാൻ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാൻ എന്റെ കഴിവിനൊത്ത് ഞാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും എന്റെ അനുവാദം വാങ്ങുകയും ചെയ്താൽ അതിനെ ഞാൻ അം​ഗീകരിക്കും.
ഇപ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും എനിക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാൻ മനസിലാക്കുന്നു. പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാർഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നത് അതിൽ പ്രാധാനമാണ്. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ നിങ്ങൾ ചെയ്യുന്നത് വഴി അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത!’

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago