മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി മലയാളികൾക്ക് പ്രിയങ്കരിയാ മാറിയത്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനിൽക്കുന്ന ഒരു വ്യക്തിയാണ്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കോമഡി സീരിയലിലൂടെ അഭിനയരംഗത്തേക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അശ്വതി. നടി അനശ്വര രാജന് നേരിടേണ്ടി വന്ന സൈബർ അറ്റാക്കിനെ പിന്തുണച്ച് മലയാളത്തിലെ നടിമാർ പ്രതികരിച്ചതിന് പിന്നാലെ അശ്വതി ശ്രീകാന്തും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ഇന്ന് ഇൻബോക്സിലും കമെന്റ് ബോക്സിലും ഏറ്റവും കൂടുതൽ വന്ന മെസ്സേജ്
കാല് കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്… എന്തൊരാകാംഷ !! 😄
അലമാരയിൽ ഇഷ്ടം പോലെ ഷോട്സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട്.
ഒന്നും പക്ഷെ നമ്മുടെ നാട്ടിൽ അല്ലാരുന്നു എന്ന് മാത്രം.
തുറിച്ച് നോട്ടവും വെർബൽ റേപ്പും ഇല്ലാത്ത നാടുകളിൽ…
ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളിൽ….
വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളിൽ….
കുറഞ്ഞ വസ്ത്രം ബലാൽസംഗത്തിനു ന്യായീകരണമാവാത്ത നാടുകളിൽ…
മഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനൽ ചൂടിൽ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളിൽ…
ഷോർട് ഇട്ട മകളെ കണ്ടാൽ കുടുംബത്തിന്റെ അഭിമാനം തകർന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളിൽ…
വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോർത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളിൽ…
കണ്ട് നിറഞ്ഞവരുടെ നാടുകളിൽ…!
അത് സായിപ്പിന്റെ നാട് മാത്രമല്ല.
വേറെയും ഒരുപാട് നാടുകൾ ഉണ്ട് ഭൂപടത്തിൽ. അവിടെയും കുടുംബങ്ങളുണ്ട്. കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങൾ ഉണ്ട്. മൂല്യങ്ങൾ ഉണ്ട്.
എന്നാപ്പിന്നെ അവിടെ പോയങ്ങ് ജീവിച്ചാൽ പോരേ എന്നാണെങ്കിൽ ‘സൗകര്യമില്ല’ എന്ന് മറുപടി (ചുള്ളിക്കാട്.jpg)
എന്നാപ്പിന്നെ ആ ഫോട്ടോ അങ്ങ് പോസ്റ്റരുതോ എന്നാണേൽ കമെന്റ് ബോക്സിലെ ചെളി വരാൻ പറ്റിയ മൂഡ് അല്ലാത്തോണ്ട് ‘തല്ക്കാലം’ ഫോട്ടോ ഇടുന്നില്ല.
Online news makers attention pls: post not to be taken without my permission
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…