Categories: GalleryPhotoshoot

അസൂയക്കാരോട് പോയി പണിനോക്കാൻ പറയും..! വിവാഹവാർഷികത്തിന് ഗംഭീര ഫോട്ടോഷൂട്ടുമായി അവതാരകൻ ജീവയും പ്രിയതമയും

വളരെയേറെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകരിലൊരാളാണ് ജീവ ജോസഫ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ജീവ നേടിയെടുത്ത സ്വാധീനം വളരെ വലുതാണ്. തുടക്കത്തില്‍ സൂര്യ മ്യൂസിക്ക് എന്ന ചാനലിലെ അവതാരകനായാണ് ജീവ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍ കൂടിയാണ് ജീവ. നിരവധി ഫോളോവേഴ്സാണ് ജീവയ്ക്ക് ഉള്ളത്. ഇപ്പോഴിതാ പുതിയൊരു ഫോട്ടോഷൂട്ട് പങ്കുവെച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് ജീവ.

മോഡലും ഭാര്യയുമായ അപര്‍ണക്കൊപ്പം ബെഡ് റൂമില്‍ വെച്ച്‌ പകര്‍ത്തിയ കണ്‍സപ്റ്റ് ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ഒരു കിടിലന്‍ ചിത്രമാണ് ജീവ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അപര്‍ണയ്ക്കൊപ്പം അഞ്ചു വര്‍ഷമായി. ഷിറ്റു, അലമ്പ്, ബഹളം ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്. അതായത് അപര്‍ണയെ ജീവ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ഷിറ്റു. യൂ സീ ദ ഐറണി ഡോണ്ട് യൂ? അസൂയക്കാരോട് പോയി പണിനോക്കാന്‍ പറയും. വീ ഓള്‍വേയ്സ് ലവ് ഈച്ച്‌ അദര്‍! ഇങ്ങനെയാണ് ജീവയുടെ പോസ്റ്റ്.

ചിത്രത്തില്‍ സ്റ്റൈലിങ് ചെയ്തിരിക്കുന്നത് സൂരജ് എസ് കെയും ഐശ്വര്യ കരയിലും ചേര്‍ന്നാണ്. കൂടാതെ സിജാ രാജന്റേതാണ് കണ്‍സപ്റ്റ്. ജിക്സണ്‍ ഫ്രാന്‍സിസാണ് ക്യാമറയ്ക്ക് പിന്നിലുള്ളത്. ലൈറ്റ്സണ്‍ ക്രിയേഷന്‍സിന്റെ പ്രൊജക്ടാണിതെന്നും ജിവ കുറിച്ചിരിക്കുന്നു. എയര്‍ഹോസ്റ്റസ് എന്നതിലുപരി അവതാരകയും അഭിനേത്രിയുമാണ് അപര്‍ണ തോമസ്. ഇതിന് പുറമെ സ്വന്തമായ യൂട്യൂബ് ചാനലും അപര്‍ണയ്ക്കുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago