മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം വിശേഷങ്ങള്‍ പങ്കുവച്ചും എത്താറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രേക്ഷകരും ആരാധകരും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ക്യു ആന്റ് എ വിഡിയോയാണ് ലക്ഷ്മി പങ്കുവച്ചത്.
അവതാരകയായതിനെ കുറിച്ചും ആദ്യത്തെ ശമ്പളത്തെ കുറിച്ചുമെല്ലാം ലക്ഷ്മി വിഡിയോയില്‍ പറയുന്നുണ്ട്. കുട്ടിക്കാലം മുതല്‍ സിനിമാ പാട്ട് സീനുകളിലൊക്കെ അഭിനയിച്ചിരുന്നതായി ലക്ഷ്മി നക്ഷത്ര പറയുന്നു. അവതാരകയാകണമെന്ന തോന്നല്‍ വന്ന സമയത്താണ് വീടിനടുത്തുള്ള ലോക്കല്‍ ചാനലില്‍ അവസരമുണ്ടെന്ന് പരസ്യം കണ്ടത്. അങ്ങനെ അവിടെ പോയി സെലക്ഷന്‍ കിട്ടി. മാസം നാല് ഞായാറാഴ്ച പ്രോഗ്രാമുണ്ട്. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് പാട്ടുവച്ചുകൊടുക്കുന്നതാണ് പരിപാടി. ആദ്യ മാസം നാല് ഞായറാഴ്ച പൂര്‍ത്തിയാക്കിയപ്പോള്‍ എനിക്ക് ശമ്പളമായി നാനൂറ് രൂപ കിട്ടി. ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയില്‍ കിട്ടിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നുവെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു.
അവിടെ നിന്ന് ടിസിവി ചാനലിലേക്കും പിന്നീട് ജീവനിലേക്കും വീടിവിയിലേക്കും അവസരം ലഭിച്ചു. അച്ഛന്‍ 33 വര്‍ഷത്തിലധികം പ്രവാസിയായിരുന്നു. അമ്മയുടെ സംരക്ഷണയിലായിരുന്നു താന്‍. അവതാരകയാകണം എന്നൊന്നും പറഞ്ഞാല്‍ അന്ന് അമ്മ സമ്മതിക്കില്ലായിരുന്നു. പിന്നെ അമ്മമ്മയാണ് തനിക്ക് എപ്പോഴും പിന്തുണയായി ഉണ്ടായിരുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. അവതാരക എന്ന മേഖലയില്‍ അന്നും ഇന്നും തനിക്ക് പ്രചോദനമായിട്ടുള്ളത് രഞ്ജിനി ഹരിദാസാണെന്നും ലക്ഷ്മി പറയുന്നു. അവതാരക എന്ന ജോലിക്ക് മാന്യതയുണ്ടെന്ന് മലയാളികളെ പഠിപ്പിച്ചത് രഞ്ജിനി ഹരിദാസാണ്. ഇപ്പോഴും ആങ്കറിങ് എന്ന് പറഞ്ഞാല്‍ എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്നതും രഞ്ജിനി ഹരിദാസിന്റെ മുഖമാണെന്നും ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…