ഏറെ നിരൂപക പ്രശംസ നേടിയ വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വടചെന്നൈ. ബോക്‌സ് ഓഫീസില്‍ ഹിറ്റ് തീര്‍ത്ത ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ആന്‍ഡ്രിയ ജെര്‍മിയ ആയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ വച്ച് ഏറ്റവും മോശപ്പെട്ടതെന്ന് തോന്നിയതും വേണ്ടായിരുന്നു എന്നും പിന്നീട് മനസ്സിലാക്കിയതും ആയ ചിത്രം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍.
വടചെന്നൈയിലെ കിടപ്പറ രംഗങ്ങള്‍ ഒഴിവാക്കാമെന്നു തോന്നിയെന്നും ആ ചിത്രത്തില്‍ അഭിനയിച്ചതില്‍ ഇപ്പോള്‍ ദുംഖിക്കുന്നുവെന്നും താരം പറഞ്ഞു. ചിത്രത്തിലെ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിച്ചിരുന്നത്. സംവിധായകനും നടനുമായ അമീര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവായി വടചെന്നൈ വേഷമിട്ടത്. ചിത്രത്തില്‍ ഇരുവരും ഒന്നിച്ചുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ നിരവധി ഉണ്ടായിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റ് ആയതോടു കൂടി തന്നെ സംവിധായകര്‍ സമീപിച്ചത് അത്തരത്തിലുള്ള റോളുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു. പലചിത്രങ്ങളിലും ഇഴുകി ച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ഉണ്ടെങ്കില്‍ സംവിധായകര്‍ അതിനായി തന്നെ സമീപിക്കാറുണ്ട് എന്നും താരം വ്യക്തമാക്കി. പക്ഷേ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഇനി ചെയ്യുകയില്ലെന്നും , മടുപ്പ് തോന്നി തുടങ്ങി എന്നും താരം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…