കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഒരു കൊച്ചു മിടുക്കി. സിറ്റി സ്ലീസ് എന്ന ആല്‍ബത്തിലെ ‘ Run Run I’m Gonna Get It ‘ എന്ന മനോഹര ഗാനത്തിനൊപ്പം അഭിനയിച്ചാണ് ഇവള്‍ വൈറലായത്. ഇന്‍ഡോ അമേരിക്കന്‍ റാപ്പറും സിംഗറുമായ രാജ് കുമാരിയുടെ ആദ്യത്തെ ഇന്ത്യന്‍ ആല്‍ബം ആയിരുന്നു 2017ല്‍ പുറത്തിറങ്ങിയ സിറ്റി സ്ലീസ്. അതിലെ ‘ Run Run I’m Gonna Get It ‘ എന്ന കഠിനമായ വരികള്‍ വളരെ വ്യക്തമായി പാടിയാണ് ആ മിടുക്കി എല്ലാവരേയും അത്ഭുതപ്പെടുത്തിയത്.
വീഡിയോയില്‍ അതിമനോഹരമായി പുരികം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട് ഈ കൊച്ചു സുന്ദരി. ഇതിനോടകം നിരവധി പേരുടെ ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി എല്ലാ സമൂഹ മാധ്യമങ്ങളിലെയും സ്റ്റാറ്റസും പോസ്റ്റുമായി മാറിയിരിക്കുകയാണ് ഈ വീഡിയോ.
കാഴ്ചയില്‍ മലയാളിത്തം തോന്നുന്ന ആ സുന്ദരിക്കുട്ടിയെ ആരെന്നു തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒരുപാട് നേരത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആ മിടുക്കി കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ് ഞങ്ങള്‍. ഏയ്ഞ്ചല്‍ റിതി എന്നാണ് ആ കൊച്ചു മിടുക്കിയുടെ പേര്. കാഴ്ചയില്‍ ഒരു മലയാളി കുട്ടിയാണെന്ന് പലര്‍ക്കും തോന്നിയെങ്കിലും ആള് മലയാളി അല്ല. കൊല്‍ക്കത്ത സ്വദേശിയാണ് യുകെജിയില്‍ പഠിക്കുന്ന അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഈ സുന്ദരിക്കുട്ടി.
കൊല്‍ക്കത്ത സ്വദേശികളായ രവി മേഹ്തയുടെയും ജ്യോതി മെഹ്‌റയുടെയും ഏക മകളാണ് ഏയ്ഞ്ചല്‍ റിതി. അച്ഛന്‍ രവി മേഹ്ത ബിസ്സിനെസ്സുകാരനും അമ്മ ജ്യോതി മെഹ്റ പോലീസ് കോണ്‍സ്റ്റബിളും ആണ്. വളരെ ചെറുപ്പത്തിലേ തന്നെ റിതി അഭിനയിക്കാനുള്ള തന്റെ കഴിവ് പ്രകടമാക്കിയിരുന്നു എന്നാണ് ‘അമ്മ പറയുന്നത്. അങ്ങനെ അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ടിക്റ്റോക്കിലും യൂട്യുബിലും മകളുടെ പേരില്‍ അക്കൗണ്ട് തുടങ്ങുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…