Categories: GalleryPhotoshoot

മധുരപതിനേഴിന്റെ ആഘോഷവുമായി അനിഖ സുരേന്ദ്രൻ; സന്തോഷം പങ്ക് വെച്ച് പ്രിയ താരം; ഫോട്ടോസ്

ചെറിയ പ്രായത്തിനുള്ളിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരെ സ്വന്തമാക്കിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ബിഗ് സ്ക്രീനിലേക്ക് അനിഖ എത്തിയത്. കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ ബാലതാരമായി നിരവധി സിനിമകളിലാണ് അനിഖ അഭിനയിച്ചത്. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തമിഴിൽ അജിത്തിനൊപ്പവും രണ്ട് സിനിമകളിൽ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെ തമിഴിലും വലിയ ആരാധകവൃന്ദമാണ് അനിഖയ്ക്ക് ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ അനിഖ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ പതിനേഴാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്. എല്ലാവരുടെയും ആശംസകൾക്ക് നന്ദി അറിയിച്ച താരം എല്ലാവരോടും നന്ദിയുണ്ടെന്നും കുറിച്ചു. റെയ്‌ൻബോ മീഡിയയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്. മമ്മൂട്ടിക്കും നയൻതാരയ്ക്കും ഒപ്പം ഭാസ്കർ ദ റാസ്ക്കലിൽ അഭിനയിച്ച താരം മമ്മൂട്ടിയുടെ മകളായി ദ ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു. മലയാളത്തിൽ ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലാകാശം, പചക്കടൽ, ചുവന്ന ഭൂമി, ഭാസ്കർ ദ റാസ്കൽ തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം അനിഖ അഭിനയിച്ചു കഴിഞ്ഞു. തമിഴിൽ യെന്നൈ അറിന്താൾ, നാനും റൗഡി താൻ, മിരുതൻ, വിശ്വാസം എന്നീ സിനിമകളിലാണ് അനിഖ പ്രത്യക്ഷപ്പെട്ടത്.

 

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago