Categories: BollywoodNews

എന്റെ പുഞ്ചിരിയുടെ രഹസ്യം നീയാണ്..! ജന്മദിനത്തിൽ 1 കോടിയുടെ ബെൻസ് ഭാര്യക്ക് സമ്മാനിച്ച് അനിൽ കപൂർ

തന്റെ പ്രിയതമ സുനിതയുടെ ജന്മദിനത്തിൽ ഒരു കോടിയുടെ ബെൻസ് സമ്മാനമായി നൽകി ബോളിവുഡ് താരം അനിൽ കപൂർ. വാഹനത്തിന്റെ ചിത്രം സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ബെന്‍സിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായ ജിഎല്‍എസ് ആണ് താരം ഭാര്യയ്ക്കായി സമ്മാനിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായി വിപണിയിലുള്ള വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 1.04 കോടി രൂപയാണ്. ആഡംബരവും കരുത്തും ഒരുപോലെ ഒത്തു ചേര്‍ന്ന വാഹനമാണിത്. 3.0 ലീറ്റര്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് ഈ എസ്യുവിക്ക് കരുത്തേകുന്നത്. ഡീസല്‍ എന്‍ജിന് 330 ബിഎച്ച്‌പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 367 ബിഎച്ച്‌പിയാണ് കരുത്ത്, ടോര്‍ക്ക് 500 പിഎസും. ഹൈബ്രിഡ് പതിപ്പായ പെട്രോള്‍ എഞ്ചിന്‍ മോഡലില്‍ 22 ബിഎച്ച്‌പി കരുത്തുള്ള ഇലക്‌ട്രിക് മോട്ടറുമുണ്ട്. ഭാര്യക്ക് ജന്മദിനാശംസ നേർന്ന് താരം പങ്ക് വെച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു.

എന്റെ ജീവന്റെ ജീവനായവൾക്ക്.. തേർഡ് ക്ലാസ് ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ നിന്നും ലോക്കൽ ബസുകളിലേക്കും അവിടെ നിന്ന് റിക്ഷകളിലേക്കും ഖാലി പീലി ടാക്സികളിലേക്കും മാറിയ യാത്രകൾ; എക്കണോമി ക്ലാസ്സിൽ നിന്ന് ബിസിനസ്സ് ക്ലാസ്സിലേക്കും ഫസ്റ്റ് ക്ലാസ്സിലേക്കും വളർന്ന വിമാന യാത്രകൾ; കരൈക്കുടിയിലെ ഇടുങ്ങിയ ഹോട്ടൽ മുറിയിൽ നിന്നും ലഡാക്കിലെ ടെന്റിലേക്ക് വളർന്ന താമസം; മുഖത്ത് ഒരു പുഞ്ചിരിയോടെയും ഹൃദയം നിറയെ സ്നേഹമോടെയുമാണ് നമ്മൾ ഇതെല്ലാം തന്നെ ചെയ്തത്. ഇതെല്ലാം ഞാൻ നിന്നെ സ്നേഹിക്കുന്നതിലെ ലക്ഷകണക്കിന് കാരണങ്ങളിൽ ചിലത് മാത്രം. എന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം നീയാണ്.. നമ്മൾ ഒരുമിച്ചുള്ള യാത്ര ഇത്ര സന്തോഷം നിറഞ്ഞതും പൂർണത കൈവരിച്ചതുമാകുവാൻ കാരണവും നീ തന്നെയാണ്. ഇന്നും എന്നും എല്ലായ്പ്പോഴും നിന്നെ എന്റെ പ്രാണസഖിയായി ലഭിച്ചതിൽ ഞാൻ അനുഗ്രഹീതനാണ്.


1984ലാണ് ഇരുവരും വിവാഹിതരായത്. സോനം കപൂർ, റിയ കപൂർ, ഹർഷവർദ്ധൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago