Categories: GalleryPhotoshoot

യക്ഷിയെ പോലും വെറുതെ വിടാത്ത ആ ചങ്ക്? വൈറലായി ‘യക്ഷി’ ഫോട്ടോ സ്റ്റോറി; ഫോട്ടോസ് കാണാം [PHOTOS]

യക്ഷി എന്ന് കേട്ടാൽ തന്നെ ഉള്ളിൽ ഒരു ഭയമാണ് എല്ലാവർക്കും. അത് ഇരുൾ നിറഞ്ഞ രാത്രിയിൽ ഏകാന്തമായ ഒരു വഴിയോരത്ത് വെച്ചാണ് കാണുന്നത് എങ്കിലോ? എപ്പോൾ ബോധം പോയിയെന്ന് ചോദിച്ചാൽ മതി. ഒരു വെള്ളത്തുണിയും രണ്ടു ഓലക്കീറും കൂടി അങ്ങ് എടുത്താൽ മതി. ഇനിയിപ്പോൾ ജീവനോടെ കിട്ടിയാലും അവനെ കൊണ്ട് നിന്ന് പേടിക്കാനല്ലാതെ വേറെ ഗുണമൊന്നുമില്ല.

പക്ഷേ മറ്റു ചില വിരുതന്മാരുണ്ട് യക്ഷിയെ പോലും വെറുതെ വിടാത്ത ചങ്ക്. മെൻഷൻ ചെയ്യാൻ പറഞ്ഞാൽ എല്ലാവർക്കും പറയുവാൻ ഒരുത്തന്റെ പേരുണ്ടാകും. അത്തരത്തിൽ രസകരമായ ഒരു ആശയമാണ് യക്ഷി എന്ന ഫോട്ടോ സ്റ്റോറിയിൽ ഫോട്ടോഗ്രാഫർ അനീഷ് ലാസർ അവതരിപ്പിച്ചിരിക്കുന്നത്. നീതു, നിതീഷ്‌ എന്നിവരാണ് ഫോട്ടോ സ്റ്റോറിയിൽ മോഡലുകളായിരിക്കുന്നത്. മദ്യവും അകത്ത് കയറ്റി ഒരു പുകയുമെടുത്ത് അന്തിനേരത്ത് വിജനവഴിയിലൂടെ നടന്ന് വരുന്ന യുവാവിന്റെ മുന്നിലേക്ക് ഒരു യക്ഷി എത്തുന്നതോട് കൂടി നടക്കുന്ന സംഭവങ്ങളാണ് ഫോട്ടോസ്റ്റോറിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിരിച്ചു തള്ളുമ്പോഴും ആഴമേറിയ ഒരു സന്ദേശം ഈ ഫോട്ടോസിലൂടെ തരുന്നുണ്ട് എന്ന കാര്യം മറക്കരുത്. അധഃപതിച്ചു പോയ മനുഷ്യ മനസാക്ഷിയേയും പ്രവൃത്തികളേയും നിശിതമായി വിമർശിക്കുന്ന ഫോട്ടോസ് കൂടിയാണിത്.


webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago