ഫാസിലിന്റെ ബന്ധു; സഹസംവിധായകനായി സിനിമയില്‍ തുടക്കം; നടന്‍ ഷാജിന്‍ ഇപ്പോള്‍ എവിടെയാണ്

കുഞ്ചാക്കോ ബോബനും ശാലിനിയും ആദ്യമായി ഒന്നിച്ചെത്തിയ ‘അനിയത്തിപ്രാവ്’ എന്ന ചിത്രം മലയാള സിനിമയില്‍ ഉണ്ടാക്കിയ ചലനം ചെറുതല്ല. 1997ല്‍ തീയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഫാസിലായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജനാര്‍ദ്ദനന്‍, തിലകന്‍, ശ്രീവിദ്യ, കെപിഎസി ലഭിത, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ചിത്രത്തില്‍ ശാലിനി അവതരിപ്പിച്ച മിനി എന്ന കഥാപാത്രത്തിന്റെ ജേഷ്ഠനായി എത്തിയത് ജനാര്‍ദ്ദനനും കൊച്ചിന്‍ ഹനീഫയും പുതുമുഖം ഷാജിനുമായിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം ഷാജിന്‍ കാഴ്ചവച്ചു. ആരാണ് ഷാജിന്‍ എന്ന് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. സംവിധായകന്‍ ഫാസിലിന്റെ സഹോദരിയുടെ മകനാണ് ഷാജിന്‍. സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലാണ് ഷാജിന്‍ ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ സായികുമാര്‍ അവതരിപ്പിച്ച ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെ തേടി മാമുക്കോയ വരുന്നതും ആളുമായി ഒരാളെ പിടികൂടുന്നതുമായ രംഗമുണ്ട്. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷാജിനായിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത പല ചിത്രങ്ങളിലും ഷാജിന്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളാണ് അവയില്‍ ശ്രദ്ധേയം.

ഏറെ നാളുകള്‍ക്ക് ശേഷം ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലാണ് ഷാജിനെ മലയാളികള്‍ വീണ്ടും കണ്ടത്. ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തെയാണ് ഷാജിന്‍ അവതരിപ്പിച്ചത്. അനിയത്തിപ്രാവ് തമിഴില്‍ ഒരുക്കിയപ്പോഴും ഷാജിനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നിലവില്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഷാജിന്‍ എറണാകുളം ബ്രോഡ് വേയിലുള്ള കിംഗ് ഷൂ മാര്‍ട്ട് നടത്തിവരികയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago