മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആദ്യ ത്രില്ലർ ചിത്രം അഞ്ചാം പാതിരാ ഈ വർഷം ജനുവരിയിളാണ് തീയറ്ററുകളിൽ എത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ആദ്യ ദിനം മുതൽ ലഭിച്ചത്. ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങളും ആൻ മരിയ കലിപ്പിലാണ് പോലെയുള്ള പക്കാ ഫീൽ ഗുഡ് ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ത്രില്ലർ സിനിമയാണ് അഞ്ചാം പാതിരാ. ചിത്രം ഇതിനോടകം ബ്ലോക്ക്ബസ്റ്റർ ഹിറ്റാകുകയും ചെയ്തു.
ഇപ്പോൾ ചിത്രം ഹിന്ദിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്നെയാണ് വാർത്ത പുറത്ത് വിട്ടത്. റിലയൻസ് എന്റർടൈന്മെന്റ്സും ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസും എ പി ഇന്റർനാഷണലും ഒന്നിച്ചുചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മിഥുൻ മാനുവൽ തന്നെയാണ് സംവിധാനം. മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…