അന്യഭാഷാ ത്രില്ലറുകൾക്ക് കൈയ്യടിച്ചു കൊണ്ടിരുന്ന മലയാളികൾ അത്തരത്തിൽ ഒരു ചിത്രം മലയാളത്തിലും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. മെമ്മറീസ് പോലൊരു ചിത്രം വീണ്ടും കാണുവാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അഞ്ചാം പാതിരാ തീയറ്ററുകളിൽ എത്തിയത്. പൊലീസുകാരെ മാത്രം കൊന്നൊടുക്കുന്ന സൈക്കോ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം പറയുന്നത്. പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതവുമായി സുഷിൻ ശ്യാമും ശക്തമായ തിരക്കഥയും അഭിനേതാക്കളുടെ പകരം വെക്കാനില്ലാത്ത പ്രകടനവും കൂടിയായപ്പോൾ ചിത്രം പ്രേക്ഷകർക്ക് ഒരു പക്കാ വിരുന്നായി തീർന്നു.
ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ബോക്സോഫീസ് പ്രകടനമാണ് ചിത്രം ഇപ്പോൾ. പതിനെട്ട് ദിവസത്തെ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ മുപ്പത്തിനാല് കോടിക്ക് മുകളിലാണ്. കേരളത്തിൽ നിന്ന് മാത്രം ഇരുപത്തഞ്ച് കോടിയോളം നേടിയ ചിത്രം കേരളത്തിന് പുറത്ത് നിന്ന് മാത്രം പത്ത് കോടിയോളം നേടിയിട്ടുണ്ട്. ഓവർസീസ് മാർക്കറ്റിൽ എട്ടു കോടിക്ക് മുകളിൽ നേടിയ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും ഒരു കോടി മുപ്പത്തഞ്ച് ലക്ഷത്തോളമാണ് നേടിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…