അന്യഭാഷാ ത്രില്ലറുകൾക്ക് കൈയ്യടിക്കുമ്പോഴെല്ലാം മലയാളിയുടെ മനസ്സിൽ ഒരു സങ്കടം ഉണ്ടായിരുന്നു. ഇങ്ങനെയൊരു ത്രില്ലർ എന്ത് കൊണ്ട് മലയാളത്തിൽ പിറവി കൊള്ളുന്നില്ല എന്ന ആ സങ്കടത്തിന് അറുതി വന്നിരിക്കുകയാണ് ഇപ്പോൾ അഞ്ചാം പാതിരാ എന്ന ലക്ഷണമൊത്ത ത്രില്ലറിലൂടെ. ആട് സീരീസിലൂടെ മലയാളിക്ക് ഏറെ പ്രിയങ്കരനായ മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആദ്യ ത്രില്ലർ ചിത്രം കൂടിയാണ് അഞ്ചാം പാതിരാ. കോമഡിയും ഫീൽ ഗുഡ് ചിത്രങ്ങളും മാത്രമല്ല ത്രില്ലറും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്.
പോലീസ് കൺസൾട്ടിങ് ക്രിമിനോളജിസ്റ് ആയ അൻവർ ഹുസൈൻ എന്ന കഥാപാത്രത്തേയും ആ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷനെയും ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ഏറെ സസ്‌പെൻസ് നിറഞ്ഞ ചിത്രമായതിനാൽ തന്നെ കഥയിലേക്ക് ആഴ്ന്നിറങ്ങി അതിന്റെ ത്രില്ല് നശിപ്പിക്കുന്നത് ശരിയല്ല. കുറവുകൾ ഒന്നും എടുത്തു പറയാൻ കഴിയാത്ത ഒരു തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ശക്തി. അതിന് സംവിധായകൻ കൂടിയായ മിഥുൻ മാനുവൽ തോമസിന് പ്രത്യേക അഭിനന്ദനങ്ങൾ. കുഞ്ചാക്കോ ബോബന്റെയും മിഥുൻ മാനുവൽ തോമസിന്റെയും കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് ചിത്രത്തിലുള്ളത്.
2020ന് മികച്ചൊരു തുടക്കം കുറിച്ചിരിക്കുന്ന കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം അൻവർ ഹുസൈൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഒരു മാറ്റത്തിന്റെ തുടക്കമാണ്. ശ്രീനാഥ് ഭാസി, ഉണ്ണിമായ, ജിനു ജോസഫ് എന്നിങ്ങനെ ഓരോ താരവും തിരക്കഥ താരമായ ഈ ചിത്രത്തിൽ അവരുടെ റോളുകൾ മനോഹരമാക്കി കൈയ്യടി നേടിയിട്ടുണ്ട്. മെമ്മറീസ് എന്ന ത്രില്ലർ തീയറ്ററുകളിൽ കാണുവാൻ സാധിക്കാതെ പോയ സങ്കടം ഉള്ള നിരവധി സിനിമാപ്രേമികൾ കേരളത്തിലുണ്ട്. അങ്ങനെയൊരു സങ്കടം വരാതിരിക്കുവാൻ തീർച്ചയായും ഒരു തീയറ്റർ അനുഭവം അഞ്ചാം പാതിരാ ആവശ്യപ്പെടുന്നുണ്ട്.
തിരക്കഥക്കും അവതരണത്തിനുമൊപ്പം പ്രേക്ഷകനെ ആകാംക്ഷയോടെ പിടിച്ചിരുത്തുന്ന മറ്റൊന്നാണ് സുഷിൻ ശ്യാം ഒരുക്കിയ മ്യൂസിക്. അതോടൊപ്പം തന്നെ കൊച്ചിയുടെ രാത്രിയുടെ ഭീകരത മനോഹരമായി ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ക്യാമറ വർക്കും ഏറെ കൈയ്യടികൾക്ക് അർഹമാണ്. പ്രേക്ഷകരിൽ ഒരു നിമിഷം പോലും മടുപ്പുളവാക്കാത്ത വിധം എഡിറ്റിങ്ങ് നിർവഹിച്ച സൈജു ശ്രീധരനും അഭിനന്ദനങ്ങൾ. തീയറ്ററുകളിൽ നിന്ന് തന്നെ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് അഞ്ചാം പാതിരാ. അല്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും..!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…