മലയാള സിനിമയിലെ ആദ്യ ട്രാൻസ്ജെൻഡർ നായിക എന്ന ബഹുമതിക്ക് ഉടമയാണ് അഞ്ജലി അമീർ. ഈയടുത്ത് ബിഗ് ബോസിലും താരം മുഖം കാണിച്ചിരുന്നു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപിൽ ഗംഭീര പ്രകടനമാണ് അഞ്ജലി അമീർ കാഴ്ചവെച്ചത്. പാതിവഴിയിൽ മുടങ്ങിയ പഠനം ഇപ്പോൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് അഞ്ജലി അമീർ.പ്ലസ് ടുവില്‍ മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് തീരുമാനം. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെത്തിയ അഞ്ജലിയെ, എസ്എഫഐയും, യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
കോളേജ് പ്രിൻസിപ്പലിനെ കണ്ടായിരുന്നു കോളേജിൽ പഠിക്കാനുള്ള ആഗ്രഹം അഞ്ജലി പ്രകടിപ്പിച്ചത്. കാലിക്കറ്റ് സർവകലാശാലയിലെ ഏത് കോളേജിൽ പഠിക്കാനുള്ള അനുമതിയും യൂണിവേഴ്‌സിറ്റി വിസി വാഗ്ദാനം ചെയ്തിരുന്നു. പ്രായം ഒരു പ്രശ്നമല്ല എന്നും പഠനം മാത്രം പ്രധാനം എന്നുമാണ് അധികൃതർ പറയുന്നത്. എല്ലാം പൂർത്തിയായി വന്നാൽ ഈ വർഷം തന്നെ അഞ്ജലി കോളേജ് പഠനം ആരംഭിക്കും. നാട്ടുകാരുടെ പരിഹാസവും ആക്ഷേപവും കാരണം അഞ്ജലി നാടു വിട്ടു പോകുമ്പോൾ വെറും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത് .
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…