Categories: Malayalam

മകളെ ഒന്നു തൊടാന്‍പോലും പറ്റാതെ കെട്ടിപ്പിടിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ;ക്വറന്റൈൻ വിശേഷങ്ങൾ പങ്കുവെച്ച് നടി അഞ്ജലി

ഒരു ചിത്രത്തിന് വേണ്ടി ആദ്യമായി വിദേശയാത്ര നടത്തിയതായിരുന്നു നടി അഞ്ജലി നായർ. ജിബൂട്ടി എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നു അഞ്ജലിയും ദിലീഷ് പോത്തനും അടക്കം എഴുപതംഗ സംഘം വിദേശത്തേക്ക് പോയത്. വെറും പതിനഞ്ചു ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ടിയാണ് അവർ പോയതെങ്കിലും തിരികെയെത്തിയത് മൂന്നുമാസത്തിനുശേഷം ആയിരുന്നു. ഇപ്പോൾ താരം ഹോം ക്വാറന്റൈനിൽ ആണ്. വീട്ടിൽ ഉണ്ടെങ്കിലും മകളായ ആവണിയെ ഒന്ന് ചേർത്ത് പിടിക്കാനോ സ്നേഹചുംബനം നൽകുവാനോ കഴിയാത്തതിന്റെ സങ്കടം ഇപ്പോൾ പങ്കുവയ്ക്കുകയാണ് അഞ്ജലി. ഫേസ്ബുക്ക് ലൈവിലൂടെ ആണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

അഞ്ജലിയുടെ വാക്കുകളിങ്ങനെ;

‘കുറേ ദിവസങ്ങള്‍ക്കു ശേഷമാണ് ലൈവില്‍ വരുന്നത്. ഞാനടക്കമുള്ള എഴുപത് പേരടങ്ങുന്ന സംഘമാണ് നാട്ടിലെത്തിയത്. ആറാം തിയതി പുലര്‍ച്ചെയാണ് എത്തിയത്. നിര്‍മാതാവും അദ്ദേത്തിന്റെ ഭാര്യയും ബുക്ക് ചെയ്ത ചാര്‍ട്ടഡ് ഫ്‌ലൈറ്റിലാണ് ഞങ്ങള്‍ എത്തിയത്. യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പ് വരെ നാട്ടിലെത്താനാകുമെന്ന് യാതൊരു വിശ്വാസവുമില്ലായിരുന്നു. കാരണം രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. നിര്‍മാതാവായ ജോബി .പി സാമും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്.

ഞങ്ങളുടെ എല്ലാവരുടെയും ടെംപറേച്ചര്‍ നോക്കി മാസ്‌ക് ഒക്കെ തന്നാണ് വിമാനത്താവളത്തിലേയ്ക്ക് അയച്ചത്. ജിബൂട്ടിയിലെ വില്ലയിലായിരുന്നു താമസം. അവിടെയും ക്വാറന്റീനില്‍ തന്നെയായിരുന്നു. ആരും പുറത്തിറങ്ങിയിട്ടില്ല. അങ്ങനെ വിമാനത്താവളത്തില്‍ എത്തിയപ്പോഴും സാനിറ്റൈസര്‍ വച്ച് സീറ്റൊക്കെ വൃത്തിയാക്കിയിരുന്നു. ഒരു സീറ്റ് ഇടവിട്ടാണ് ഇരുന്നതും. എറണാകുളത്ത് ഇറങ്ങിയപ്പോഴും സുരക്ഷാ പരിശോധന ഉണ്ടായിരുന്നു. കൊച്ചിയില്‍ എത്തിയപ്പോള്‍, എങ്ങോട്ടാണ് പോകേണ്ടതെന്ന് അവര്‍ അവിടെ നിന്നും ചോദിച്ചിരുന്നു. എന്റെ വീട്ടില്‍ അമ്മയും മകളുമാണുള്ളത്. എനിക്കായി ഒരു റൂം ക്വാറന്റീനിനായി അമ്മ തന്നെ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. വീട്ടില്‍ പോകാന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു ഹോട്ടല്‍ റൂം ഞാന്‍ ബുക്ക് ചെയ്തിരുന്നു. പക്ഷേ അവര്‍ ടാക്‌സി ബുക്ക് ചെയ്ത് വീട്ടില്‍ തന്നെ പോകാന്‍ അനുവദിച്ചു. ഇവിടെ വന്ന് വാര്‍ഡ് കൗണ്‍സിലറെ അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞു.

ചാര്‍ട്ടഡ് ഫൈറ്റില്‍ വന്നതുകൊണ്ടും ഇത്രയും സുരക്ഷാ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും വീട്ടില്‍ തന്നെ പോയി ക്വാറന്റീനില്‍ ഇരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി. അങ്ങനെ പുലര്‍ച്ചെ നാല് മണിക്ക് ഞാന്‍ വീട്ടിലെത്തി. അമ്മയാണെങ്കില്‍ ബക്കറ്റില്‍ ഡെറ്റോള്‍, ഉപ്പ് ഒക്കെ ഒഴിച്ച് എന്തോ വെള്ളമൊക്കെ വച്ചിട്ടുണ്ടായിരുന്നു. അത് ഉപയോഗിച്ച് കയ്യും കാലും കഴുകി. ഞാന്‍ തന്നെയാണ് വണ്ടിയില്‍ നിന്നും പെട്ടിയൊക്കെ എടുത്ത് വച്ചത്. അമ്മയെപ്പോലും തൊടാതെ റൂമിലേയ്ക്ക് കയറി. മകളാണെങ്കില്‍ ഉറക്കമായിരുന്നു. അച്ഛന്‍ തറവാട്ടിലും. ഇനിയുള്ള പതിനാല് ദിവസം ഈ റൂമില്‍ തന്നെയാകും.

മകളെ ഒന്നു തൊടാന്‍പോലും പറ്റാതെ കെട്ടിപ്പിടിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. എന്നെപ്പോലെ പലര്‍ക്കും ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാകാം. എന്തായാലും സ്വന്തം വീട്ടിലെത്താന്‍ സാധിച്ചതു തന്നെ വലിയ അനുഗ്രഹം. ഈ മൂന്ന് മാസം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ലൂഡോ കളിച്ചും ക്രിക്കറ്റ്കളിച്ചുമൊക്കെയാണ് സമയം ചിലവഴിച്ചത്. ഇടയ്ക്ക് അതിരാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുമായിരുന്നു. വീട്ടില്‍ വന്ന് രണ്ട് ദിവസമായിട്ട് വര്‍ക്കൗട്ട് ഒന്നും തുടങ്ങിയിട്ടില്ല. തടി കുറയ്ക്കാന്‍ വര്‍ക്കൗട്ട് തുടങ്ങണം. ഇവിടെ വന്നപാടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ഹെല്‍ത്ത് സെന്ററിലും വീട്ടിലെത്തിയകാര്യം അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവര്‍ ഫ്‌ലാറ്റ് ജീവിതം ആയതുകൊണ്ട് പലരും റിസോര്‍ട്ടിലും ഹോട്ടലിലുമൊക്കെയാണ് താമസം.

‘ശരിക്കും പറഞ്ഞാല്‍ മൂന്ന് മാസത്തിനു ശേഷമാണ് ഞാന്‍ നാട്ടിലെത്തുന്നത്. എന്റെ ആദ്യത്തെ വിദേശയാത്രയായിരുന്നു. അത് ആഫ്രിക്കയിലേയ്ക്കു തന്നെയാകുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വെറും പതിനഞ്ച് ദിവസത്തിനു വേണ്ടി ആഫ്രിക്കയില്‍ പോയ ഞാന്‍ മൂന്ന് മാസത്തിനുേശഷമാണ് തിരിച്ചെത്തുന്നത്. ആഫ്രിക്കയിലെ ജിബൂട്ടി എന്ന സ്ഥലത്തായിരുന്നു ഷൂട്ട്. സിനിമയില്‍ ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷമാണ് ഞാന്‍ ചെയ്തത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എസ് ജെ സിനുവിന്റെ ആദ്യ ചിത്രം കൂടിയാണ് ;ജിബൂട്ടി.’–അഞ്ജലി പറയുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago