പ്രശസ്തയായ ഇന്ത്യൻ ലോംഗ്‌ജമ്പ് താരമാണ് അഞ്ജു ബോബി ജോർജ്ജ്. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവർ കരുതുന്നു. സ്വർണ്ണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിൻറെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തുകയുണ്ടായി.തുടർച്ചയായി ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച ഏക ഇന്ത്യൻ കായിക താരം, കോമൺ വെൽത്ത് ഗയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായികതാരം, അത്ലറ്റിക്സിൽ ലോക റാങ്കിങ്ങിൽ ലോങ്ങ്ജമ്പിൽ 4-ആം സ്ഥാനം ലഭിച്ചിട്ടുള്ള ഏക കായിക താരം എന്നീ നേട്ടങ്ങൾ സ്വന്തമായുള്ള അഞ്ജു അർജുന പുരസ്കാരം, പദ്മശ്രീ, മികച്ച ഇന്ത്യൻ വനിതാ കായിക താരത്തിനുള്ള ഹീറോ സ്പോർട്ട്സ് അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം എന്നീ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ നേട്ടങ്ങളെല്ലാം നേടിയെടുത്തത് ഒരു കിഡ്‌നിയുമായി ജീവിച്ചാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മലയാളികളുടെ ഈ അഭിമാന താരം.
‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികളോട് പോലും അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും അതൊക്കെ നേടി. ഒരു പരിശീലകന്റെ മാജിക് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കഴിവ് എന്നൊക്കെ ഇതിനെ വിളിക്കാന്‍ കഴിയുമോ?’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…