Categories: GalleryPhotoshoot

എല്ലാവർക്കും രണ്ട് കണ്ണുകൾ ഉണ്ടെങ്കിലും ഒരേ കാഴ്ച്ചപ്പാടില്ല..! സ്വിമ്മിങ്ങ് പൂൾ ഫോട്ടോസുമായി അഞ്ജു കുര്യൻ

പഠിക്കുന്ന സമയത്തു തന്നെ മോഡലിംഗ് രംഗത്തേക്ക് കടന്ന് വന്ന താരമാണ് അഞ്ജു കുര്യൻ. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കൂര്യന്റെ തുടക്കം. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിനു സാധിച്ചു. ‘ഞാന്‍ പ്രകാശനി’ലെ ബര്‍ഗറുമായി എത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ അഞ്ജുവിന് കഴിഞ്ഞു.

മോഡലിങ് രംഗത്തും സജീവമാണ് അഞ്ജു കുര്യന്‍. മേപ്പടിയാന്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. മോഡലിങ് രംഗത്തും ഏറെ ശ്രദ്ധേയയാണ് അഞ്ജു. ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ,കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ.. എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു.

കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നീ ചിത്രങ്ങളിൽ നായികയായി. 2017 ൽ ചെന്നൈ ടു സിംഗപ്പൂർ എന്ന തമിഴ് സിനിമയിൽ നായികയായി. സിനിമകൾ കൂടാതെ തമിഴിലും മലയാളത്തിലുമായി ചില ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും അഞ്ജു കുര്യന്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ താരത്തിനു ഒരുപാട് ഫോളോവേഴ്സുമുണ്ട്. അഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. വെങ്കട്ട് ബാലയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളെടുത്തത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സ്വിമ്മിങ്ങ് പൂൾ ഫോട്ടോസാണ് താരം പങ്ക് വെച്ചിരിക്കുന്നത്. എല്ലാവർക്കും രണ്ട് കണ്ണുകൾ ഉണ്ടെങ്കിലും ഒരേ കാഴ്ച്ചപ്പാടല്ല ഉള്ളത് എന്നാണ് താരം കുറിച്ചത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago