മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ, എൽസമ്മ എന്ന ആൺകുട്ടിയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. വിവാഹം കഴിഞ്ഞതോടെ താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്. 2014ൽ ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായി ആൻ അഗസ്റ്റിന്റെ വിവാഹം. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. മൂന്നു വർഷത്തോളം വേർപിരിഞ്ഞു കഴിഞ്ഞ ശേഷം കഴിഞ്ഞയിടെയാണ് ഇരുവരും വിവാഹമോചിതരായത്. എങ്കിലും തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്തു നില്‍ക്കുന്ന താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മൃഗങ്ങളോട് ഏറെ സ്‌നേഹം വെച്ച് പുലർത്തുന്ന ആനിന്റെ കുതിരസവാരിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ”യിൽ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു.
പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ആദ്യമായി തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണിത്. എം മുകുന്ദൻ തന്നെ എഴുതിയ “ഓട്ടോറിക്ഷാക്കരന്റെ ഭാര്യ” എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രം. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റർ – അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി പട്ടിക്കര, കല – ത്യാഗു തവനൂർ, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം – നിസാർ റഹ്മത്ത്, സ്റ്റിൽസ് – അനിൽ പേരാമ്പ്ര, പരസ്യക്കല – ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ – ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ – വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി, വാർത്ത പ്രചരണം – എ എസ് ദിനേശ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…