‘ദത്ത് പുത്രി’ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലേക്കെത്തിയ താരമാണ് ആന്‍ മരിയ. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചന്‍, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവര്‍ഷിണി, മാമാട്ടികുട്ടി, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായി. എന്റെ മാതാവ് എന്ന സീരിയലിലെ ക്ലാര എന്ന കഥാപാത്രം നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. ഈയിടെയാണ് ആന്‍ മരിയയുടെ വിവാഹം കഴിഞ്ഞത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും യൂട്യൂബ് വ്‌ളോഗറുമായ ഷാന്‍ ജിയോയെയാണ് ആന്‍ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. ഷാനുമായുള്ള വിവാഹത്തെ കുറച്ച് മനസ്സ് തുറക്കുകയാണ് ആന്‍.
വിവാഹം വേണ്ട എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് ഷാനിനെ പരിചയപ്പെടുന്നതും വിവാഹത്തിലേക്കെത്തിയതും. ആദ്യത്തെ വിവാഹത്തില്‍ നിന്ന് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുള്ളതു കൊണ്ടു തന്നെ അങ്ങനെ ഇനിയൊരു കൂട്ട് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാനിനെ കാണുന്നതും പരിചയപ്പെടുന്നതും. ആദ്യം വിവാഹത്തെ കുറിച്ച് താനാണ് ഷാനിനോട് പറഞ്ഞതെന്ന് ആന്‍ പറയുന്നു. കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയായിരുന്നു. തന്റെ വിവാഹത്തിന് എല്ലാവരും ആഗ്രഹിച്ചിരുന്നു. കാരണം അമ്മയുടെ ആരോഗ്യസ്ഥിതി ഒക്കെ വളരെ മോശമായിരുന്നു. എന്നാല്‍, ഞാന്‍ മറ്റൊരു ജീവിതത്തിലേക്ക് കടന്നതോടെ അമ്മ പൂര്‍ണ്ണ ആരോഗ്യവതിയായി മാറിയെന്നും താന്‍ ഒരു മകള്‍ ആയത് കൊണ്ടാകാം അമ്മ ഒരുപാട് സങ്കടപ്പെട്ടത് എന്നും ആന്‍ പറയുന്നു.
മകളും ഹാപ്പിയാണെന്ന് ആന്‍ പറയുന്നു. ഷാനിനെ കിട്ടിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷം അവള്‍ക്കാണ്. കാരണം കുഞ്ഞിതുവരെ പപ്പയുടെ സ്‌നേഹം അറിഞ്ഞിട്ടില്ല. ഷാനിനെ കിട്ടിയ ആഘോഷത്തില്‍ ആണ് മകള്‍. ഇപ്പോള്‍ അവള്‍ മറ്റൊരു ലോകത്തിലാണ്. മറ്റാരേയും വേണ്ട. ഏക മകളാണുള്ളത്. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. തന്റെ സമ്പാദ്യത്തെ കുറിച്ച് ഷാന്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്ന് ആന്‍ പറഞ്ഞു. സ്ത്രീധന വിഷയത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. എനിക്ക് എത്ര സ്വര്‍ണ്ണം ഉണ്ടെന്നോ, എത്രയാണ് സമ്ബാദ്യമെന്നോ അദ്ദേഹം ചോദിച്ചിട്ടില്ല. എന്നാല്‍ ആദ്യ ബന്ധം അങ്ങനെ ഒന്നും ആയിരുന്നില്ലെയെന്നും ആന്‍ മരിയ പറയുന്നു. മോഡലിംഗ് രംഗത്തും നടി സജീവമാണ്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, മാസ്‌ക്, അയാള്‍ ജീവിച്ചിരിപ്പുണ്ട്. എണ്‍പതുകളിലെ ഏഭ്യന്മാര്‍’ എന്നീ സിനിമകളിലും ആന്‍ അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…