അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത താരമാണ് രേഷ്മ രാജൻ. രേഷ്മ രാജൻ അഭിനയത്തിന് എത്തുന്നതിനുമുൻപ് നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. എൺപതോളം പുതു മുഖങ്ങളെ അവതരിപ്പിച്ച് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഈ ചിത്രത്തിൽ അവിചാരിതമായി ആയിരുന്നു രേഷ്മ എത്തിപ്പെട്ടത്. അഭിനയ മേഖലയായിരുന്നു കൂടുതൽ താൽപര്യം എങ്കിലും രേഷ്മ ആദ്യമെത്തിയത് മോഡൽ രംഗത്തായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രേഷ്മയ്ക്ക് ആകെയുണ്ടായിരുന്ന വരുമാനം നഴ്സിങ് ജോലി മാത്രമായിരുന്നു. ആ ജോലി ഉപേക്ഷിച്ചുകൊണ്ട് അഭിനയത്തിലേക്ക് കടക്കുമ്പോൾ ആ തീരുമാനം ഒരു പരാജയമായി തീരുമോ എന്ന പേടി ഉണ്ടായിരുന്നു താരത്തിന്.
കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിലെ നഴ്സായി ജോലി ചെയ്യുമ്പോൾ നിർമ്മാതാവ് വിജയ് ബാബു, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അങ്കമാലി ഡയറിയിൽ അവൾ ലിച്ചിയുടെ വേഷം അഭിനയിച്ചു. ഈ ചിത്രത്തിൽ 86 പുതുമുഖങ്ങൾ പരിചയപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിൽ രേഷ്മ രാജൻ ആയി അഭിനയിച്ചെങ്കിലും അതിനുശേഷം അന്ന രാജൻ എന്ന പേരിന് മുൻഗണന നൽകി.ണ്ടാമത്തെ സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിന്റെ പുസ്തകം (2017) എന്ന ചലച്ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു. അങ്കമാലി ഡയറീസിലെ കഥാപാത്രമായ ലിച്ചി എന്നപേരിലും പ്രേഷകരുടെ ഇടയിൽ അന്ന അറിയപ്പെടുന്നു.
സച്ചിൻ, മധുരരാജ, അയ്യപ്പനും കോശിയും എന്നിവയാണ് ലിച്ചി അഭിനയിച്ച മറ്റ് ചിത്രങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാരിയിൽ തിളങ്ങി നിൽക്കുന്ന ലിച്ചിയുടെ ഫോട്ടോസാണ്. ക്ഷണനേരത്തിലാണ് ഫോട്ടോസ് വൈറലായിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…