Categories: Malayalam

എന്നും വൈകിട്ട് ഷട്ടിൽ കളിച്ചു, മധുരം ഉപേക്ഷിച്ചു; തടി കുറച്ച് മെലിഞ്ഞതിനെ കുറിച്ച് അന്ന രേഷ്മ രാജൻ

സിനിമയിൽ എത്തുന്നതിന് മുൻപ് നഴ്സായി ജോലി ചെയ്തിരുന്ന താരമായിരുന്നു അന്ന രാജൻ. നഴ്സായി ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിന് വേണ്ടി മോഡലായി ചെയ്ത ഒരു പരസ്യത്തിലൂടെ ആണ് അന്ന സിനിമയിലേക്ക് എത്തുന്നത്. അങ്കമാലി ഡയറിസ് ആയിരുന്നു അന്നയുടെ ആദ്യത്തെ ചിത്രം. ഈ ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം അന്നയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. പിന്നീടങ്ങോട്ട് അന്നക്ക് കൈനിറയെ കഥാപാത്രങ്ങളായിരുന്നു. സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികാ വേഷം കൈകാര്യം ചെയ്തതും അന്നയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോൾ തന്റെ മേക്കോവർ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. തടി കുറച്ച് കൂടുതൽ സുന്ദരിയായിട്ടാണ് താരം എത്തുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ മെയ്ക്ക് ഓവറിനെപ്പറ്റി അന്ന സംസാരിച്ചിരുന്നു.

താരത്തിന്റെ വാക്കുകൾ:

ലോക്ക് ഡൗൺ ആയപ്പോൾ മറ്റൊന്നും ചെയ്യാനില്ലാതായി. പുറത്തിറങ്ങാൻ പറ്റില്ല. വർക്കില്ല. ആകെ ബോറായി. എപ്പോഴും ഫോണിൽ മാത്രം നോക്കിയിരിക്കാൻ പറ്റില്ലല്ലോ. എങ്കിൽ ഷട്ടിൽ കളിച്ചാലോ എന്ന് ആലോചിച്ചു. അങ്ങനെ ഞാനും ചേട്ടനും കൂടി കളിച്ച് തുടങ്ങി. ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളം ഷട്ടിൽ കളിക്കുന്നുണ്ട്. ഒപ്പം മധുരം കഴിക്കുന്ന് തീരെ കുറയ്ക്കുകയും ഭക്ഷണം കഴിക്കുന്ന ശൈലി മാറ്റുകയും ചെയ്തു. എല്ലാം കൂടി ചേർന്നപ്പോൾ സംഭവിച്ച മാറ്റമാണ് ഇപ്പോൾ കാണുന്നത്.ചിത്രം കണ്ട് കോളുകളും മെസേജുകളും കമന്റുകളും വന്നു തുടങ്ങിയപ്പോഴാണ് നല്ല മാറ്റം ഉണ്ടായിട്ടുണ്ടല്ലോ എന്ന് എനിക്കും തോന്നിയത്. സന്തോഷം. എങ്കിലും കൃത്യമായി എത്ര കിലോ കുറഞ്ഞു എന്നൊന്നും ഞാൻ നോക്കിയില്ല

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago