അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത താരമാണ് രേഷ്മ രാജൻ. രേഷ്മ രാജൻ അഭിനയത്തിന് എത്തുന്നതിനുമുൻപ് നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. എൺപതോളം പുതു മുഖങ്ങളെ അവതരിപ്പിച്ച് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഈ ചിത്രത്തിൽ അവിചാരിതമായി ആയിരുന്നു രേഷ്മ എത്തിപ്പെട്ടത്. അഭിനയ മേഖലയായിരുന്നു കൂടുതൽ താൽപര്യം എങ്കിലും രേഷ്മ ആദ്യമെത്തിയത് മോഡൽ രംഗത്തായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രേഷ്മയ്ക്ക് ആകെയുണ്ടായിരുന്ന വരുമാനം നഴ്സിങ് ജോലി മാത്രമായിരുന്നു. ആ ജോലി ഉപേക്ഷിച്ചുകൊണ്ട് അഭിനയത്തിലേക്ക് കടക്കുമ്പോൾ ആ തീരുമാനം ഒരു പരാജയമായി തീരുമോ എന്ന പേടി ഉണ്ടായിരുന്നു താരത്തിന്. ഇതിനെപ്പറ്റി ഇപ്പോൾ സംസാരിക്കുകയാണ് താരം.
താരത്തിന്റെ വാക്കുകൾ:
സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളിൽ വിദേശത്തേക്ക് പോകാൻ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ ഇത് വേണോ ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കിൽ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല. വീട്ടിൽ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.
പക്ഷെ അവസരം ഒരിക്കൽ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ ഹോസ്പ്പിറ്റലിലെ ഡയറക്ടെഴ്സിനോട് അഭിപ്രായം ചോദിച്ചു. അവർ പറഞ്ഞു കിട്ടിയ അവസരം കളയണ്ട. രണ്ടു മാസം ലീവ് എടുത്തു പൊയ്ക്കോളൂ എന്ന്. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്‌കിയായ തീരുമാനമെടുത്തു. ജോലി കളഞ്ഞു സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടവരെല്ലാം കളിയാക്കലുകളും കുറ്റപ്പെടുത്തലും മാത്രം. അപ്പൻ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ.
അപ്പോഴേക്കും അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞു ആഴത്തിൽ മുറിപ്പെടുത്തിയവർ വേറെയും. ഈ ബഹളത്തിനെല്ലാമിടയിൽ രാവിലെ ആറു മണിക്കുള്ള കെഎസ്ആർടിസി ബസിൽ ഞാൻ അങ്കമാലിയുടെ ഷൂട്ടിങ്ങിനായി തിരിച്ചുവെന്ന് അന്ന രേഷ്മ രാജൻ പറയുന്നു. 2020 ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ അയ്യപ്പനും കോശിയിലും പൃഥ്വിരാജിന്റെ നായികയായി എത്തിയത് അന്ന രേഷ്മ രാജൻ ആയിരുന്നു. മലയാളത്തിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ ഉള്ള അവസരം താരത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…