ആരാധകരെ ആവേശത്തിലാക്കി സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ടീസർ എത്തി. രൗദ്രഭാവത്തിലാണ് ടീസറിൽ സ്റ്റൈൽ മന്നൻ പ്രത്യക്ഷപ്പെടുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ആവേശ കൊടുമുടിയിൽ എത്തിക്കുമെന്ന് ഉറപ്പായി. ഉത്സവത്തിമിർപ്പിലാണ് ചിത്രത്തിന്റെ ടീസർ പുറത്തു. നേരത്തെ അണ്ണാത്തെ സിനിമയിലേതായി പുറത്തു വന്ന എല്ലാ ഫോട്ടോകളും ഓൺലൈനിൽ തരംഗമായിരുന്നു.
ഒരു മാസ് പടമാണ് അണ്ണാത്തെ. ചിത്രത്തിൽ ആക്ഷൻ ഹീറോ ആയി രജനികാന്ത് എത്തുമ്പോൾ സ്റ്റൈൽ മന്നന്റെ ആരാധകരെ അത് തൃപ്തിപ്പെടുത്തുമെന്ന് ടീസറിൽ തന്നെ വ്യക്തം. കഴിഞ്ഞ ദിവസമായിരുന്നു അണ്ണാത്തെയിലെ രണ്ടാമത്തെ ഗാനം പുറത്തു വന്നത്. ഇത് ആരാധകർ ഏറ്റെടുത്തിരുന്നു. ഇത്തവണത്തെ ദീപാവലിക്ക് അണ്ണാത്തെ റിലീസ് ചെയ്യും. ആക്ഷന് ഒപ്പം കോമഡിയും നിറഞ്ഞുനിൽക്കുന്ന ചിത്രമായിരിക്കും അണ്ണാത്തെ. രജനികാന്തിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒരു ഗ്രാമത്തലവനായി എത്തുന്ന രജനികാന്ത് മുണ്ടുടുത്താണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മീന, കീർത്തി സുരേഷ്, സതീഷ്, സൂരി, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിര തന്നെയാണ് അണ്ണാത്തെയിൽ അണിനിരക്കുന്നത്. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. ഒരു മാസ് കുടുംബചിത്രമായിരിക്കും അണ്ണാത്തെ. ദീപാവലി ദിനമായ നവംബർ നാലിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ ആദ്യഗാനം ആലപിച്ചത് എസ് പി ബാലസുബ്രഹ്മണ്യം ആയിരുന്നു. ആ ഗാനം വലിയ ഹിറ്റ് ആയിരുന്നു. ഡി ഇമ്മൻ ആണ് സംഗീതസംവിധാനം. ഗാനരചന നിർവഹിച്ചിരിക്കുന്നത് വിവേക ആണ്. ഛായാഗ്രാഹകൻ വെട്രി പളനിസാമിയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അണ്ണാത്തെ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…