ആനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസ്. ഓരോ ദിവസവും കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നുവെന്നാണ് ഷാജി കൈലാസ് കുറിച്ചത്. ‘നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു. ജീവിതത്തില്‍ നീ തന്ന എല്ലാ സ്‌നേഹത്തിനും വെളിച്ചത്തിനും നന്ദി മതിയാകില്ല.’ ഷാജി കൈലാസ് കുറിച്ചു.
1996ലാണ് ഷാജി കൈലാസും ആനിയും വിവാഹിതരായത്. മൂന്ന് ആണ്‍മക്കളാണ് ഇവര്‍ക്ക്. ജഗന്നാഥന്‍, ഷാരോണ്‍, റോഷന്‍. ബാലചന്ദ്രമേനോന്റെ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് ആനി സിനിമയിലേക്കെത്തിയത്. അതിനുശേഷം നിരവധി സിനിമകളിലാണ് ആനി തന്റെ അഭിനയം കാഴ്ചവച്ചത്. വെള്ളാരം കണ്ണുകളും നിറഞ്ഞ ചിരിയുമായി ക്യാമറ കണ്ണുകള്‍ക്ക് മുന്നിലെത്തിയ ആനിയുടെ മുഖം ഇന്നും മലയാളികള്‍ മറന്നിട്ടില്ല എന്നത് ഒരു നഗ്‌ന സത്യം.
വളരെ കുറച്ചുകാലം മാത്രമാണ് ആനി സിനിമയില്‍ ഉണ്ടയായിരുന്നത് എങ്കിലും തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആനിക്ക് കഴിഞ്ഞുവെന്നതാണ് സത്യം. ആനി മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച മഴയത്തും മുന്‍പേ ആനിയ്ക്ക് നിറയെ പ്രേക്ഷകപ്രീതി നേടികൊടുത്ത ചിത്രമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…