anniyan.image
ചിയാൻ വിക്രം നായകനായിയെത്തി വമ്പൻ ഹിറ്റായി മാറിയ തമിഴ് ചിത്രമായ ‘അന്യന്‍’ ബോളിവുഡിലേയ്ക്ക്.പ്രദർശനം കഴിഞ്ഞ് പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും പുനരവതരിക്കാന്‍ ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ സംവിധായകനായ ശങ്കര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അതെ പോലെ തന്നെ ചിത്രത്തില്‍ നായകനായെത്തുന്നത് ബോളിവുഡ് താരം റണ്‍വീര്‍ സിംഗും.
ഹിന്ദിയിലാകും അന്യനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമ ചിത്രീകരിക്കുക. ഒരു റീമേക്ക് എന്നതിനേക്കാൾ ഒഫീഷ്യല്‍ അഡാപ്‌റ്റേഷന്‍ ആണ് ഈ ചിത്രമെന്ന് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പെന്‍ മൂവീസിന്‍റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. 2005 ലാണ് ചിയാന്‍ വിക്രം നായകനായി അന്യന്‍ പുറത്തിറങ്ങുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം പിടിച്ച ചിത്രത്തിന് ഇപ്പോഴും കള്‍ട്ട് പദവിയാണുള്ളത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ കാറ്റഗറിയില്‍ പെടുന്ന ചിത്രം വിക്രമിന്റെ കരിയറിലെയും വമ്പൻ ഹിറ്റായിരുന്നു.
അതെ പോലെ തന്നെ ഹാരിസ് ജയരാജിന്‍റെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ശങ്കറിന്‍റെ തന്നെ കഥയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് സുജാത ആയിരുന്നു. ആസ്‌കാര്‍ ഫിലിംസിന്‍റെ ബാനറില്‍ വി രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം രവി വര്‍മ്മനും വി മണികണ്ഠനും ചേര്‍ന്ന് ആയിരുന്നു. പ്രഖ്യാപനത്തിന് ശേഷം ചിത്രത്തിന് മികച്ച പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമെന്ന നിലയില്‍ ഒരുക്കപ്പെടുന്ന പുതിയ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിനു തന്നെ മികച്ച പ്രതീക്ഷയുള്ള പ്രോജക്‌ട് ആയി മാറിയിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…