Categories: Uncategorized

‘ഡാഡിയെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ..!’ അനൗൺസ്മെന്റ് വീഡിയോയുമായി രൂപേഷ് പീതാംബരൻ ഒരുക്കുന്ന പുതിയ ചിത്രം ‘ഭാസ്കരഭരണം’

രൂപേഷ് പീതാബരൻ എന്ന പേര് കേട്ടാൽ മലയാളികൾക്ക് അത്ര പരിചയം തോന്നുവാൻ ഇടയില്ല. എന്നാൽ സ്ഫടികത്തിൽ ലാലേട്ടൻ്റെ ചെറുപ്പക്കാലം അഭിനയിച്ച ആളെ മലയാളികൾ അത്ര വേഗം മറക്കില്ല. തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും ഒരു മെക്സിക്കൻ അപാരത പോലെയുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായും തിളങ്ങിയ രൂപേഷ് പീതാംബരൻ മലയാളികൾക്ക് സുപരിചിതനാണ്. ഇപ്പോഴിതാ അദ്ദേഹം തൻ്റെ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ്. ഭാസ്കരഭരണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

സംവിധാനകലയിലും തൻ്റെ കഴിവ് തെളിയിച്ച രൂപേഷ് പീതാംബരൻ സമകാലീന പ്രസക്തിയുള്ള ഒരു വിഷയം കൊണ്ടാണ് വീണ്ടും എത്തിയിരിക്കുന്നത് എന്ന് ഉറപ്പാണ്. ഡാഡിയെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച ഒരു മകൻ്റെ കഥ പറയുന്ന ഭാസ്കരഭരണം എന്ന ചിത്രത്തിൻ്റെ നിർമ്മാണം നികാഫിൻ്റെ ബാനറിൽ അറുമുഖം കെ ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവർ ചേർന്നാണ്. രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ.

ഉമ കുമാരപുരമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റഷിൻ അഹമ്മദ് എഡിറ്റിങ്ങും കളറിംഗും നിർവഹിക്കുന്നു. അരുൺ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ – ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് – റോണി വെള്ളത്തൂവൽ, പബ്ലിസിറ്റി കോസ്റ്റ്യൂം ഡിസൈനർ – ദിവ്യ ജോർജ്, അഡീഷണൽ സിനമാറ്റൊഗ്രഫി – ശ്യാം അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അമൃത പാലശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, ലൈൻ പ്രൊഡ്യൂസർ – വിനീത് ജെ പുള്ളുടൻ, ഫിനാൻസ് കൺട്രോളർ – രാഗേഷ് അന്നപ്പൂർണ, ഡബ്ബിംഗ് എൻജിനീയർ – ഗായത്രി എസ്, സൗണ്ട് മിക്സിംഗ് – എം ആഷിഖ്, സൗണ്ട് ഡിസൈൻ – വൈശാഖ് വി വി, എമിൽ മാത്യു, മണികണ്ഠൻ എസ്, പബ്ലിസിറ്റി സ്റ്റിൽസ് – സിബി ചീരൻ, സ്‌റ്റിൽസ് – അരുൺ കൃഷ്ണ, വി എഫ് എക്സ് – റാൻസ് വി എഫ് എക്സ് സ്റ്റുഡിയോ, വി എഫ് എക്സ് സൂപ്പർവൈസർ – രന്തീഷ് രാമകൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഡിസൈൻസ് – ആനന്ദ് രാജേന്ദ്രൻ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago