ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസൺ അതിൻ്റെ അവസാനത്തോട് അടുക്കുകയാണ്. കേരളം കാത്തിരിക്കുന്നതും ആരാണ് വിജയി എന്നറിയാനാണ്. 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് മത്സരാർത്ഥികൾ കഴിഞ്ഞിരുന്നത്. ബിഗ് ബോസ് നൽകുന്ന ടാസ്കുകൾ ചെയ്യുക എന്നതാണ് അവർക്കുള്ള വെല്ലുവിളി. അതിനിടയിലെ അസ്വാരസ്യങ്ങളും സൗഹൃദവുമെല്ലാമായി പരിപാടി മുന്നേറുന്നു. ലാലേട്ടനാണ് പ്രോഗ്രാമിന്റെ അവതാരകൻ. 70 ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട ‘നിലപാട് മാമൻ’ എന്ന വിളിപ്പേര് സ്വന്തമാക്കിയ അനൂപ് ചന്ദ്രൻ മനസ്സ് തുറക്കുന്നു.
“കേരളം എന്നെ അംഗീകരിച്ചതിന് ഏറെ നന്ദിയുണ്ട്. ഹൗസിൽ പലരുമായും വാക്കേറ്റത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഹൗസിന് പുറത്ത് അവരെല്ലാം എന്റെ പ്രിയപ്പെട്ടവർ ആയിരിക്കും. അവിടെയുണ്ടായിരുന്ന 70 ദിവസങ്ങൾ എനിക്ക് 70 വർഷങ്ങൾ പോലെയാണ് തോന്നിയത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇത്രയും നാൾ എനിക്ക് ജീവിക്കുവാൻ കഴിയുമെന്ന് തെളിയിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.” അനൂപ് ചന്ദ്രൻ പറഞ്ഞു.
ഒരു സഹോദരിയെ പോലെ കരുതിയ പേർളി മാണി നടത്തിയ ആരോപണങ്ങളെ ഓർത്ത് അനൂപ് ചന്ദ്രൻ സങ്കടവാനുമാണ്. “ഞാൻ സ്ത്രീകളെ ബഹുമാനിക്കാത്ത ഒരാളാണെന്ന് പേർളി പറഞ്ഞു. കൂടാതെ സൗഹൃദപരമായ എന്റെ ഒരു സമീപനത്തെ തെറ്റായി കാണുകയും ചെയ്‌തു. അതിൽ എനിക്ക് വിഷമമുണ്ട്.” പേർളിയുടെ സോഷ്യൽ മീഡിയ സപ്പോർട്ടിനെയും അനൂപ് ചന്ദ്രന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിഗ് ബോസ്സ് ഒരു ജയിൽ പോലെ തോന്നുമെങ്കിലും ഒരു വ്യക്തിയിലെ ഗുണങ്ങളെ പുറത്ത് കൊണ്ട് വരുവാൻ അത് സഹായിക്കുമെന്ന് അനൂപ് അഭിപ്രായപ്പെട്ടു. “കേരളത്തിലെ ജയിലുകളെല്ലാം ബിഗ് ബോസ്സിലെ പോലെ തയ്യാറാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. രസകരമായ ഗെയിംസും ടാസ്ക്കുകളും എല്ലാമായി ഏതൊരു കൊടും കുറ്റവാളിയെയും നല്ലവനാക്കാൻ അത് ഉപകരിക്കും.” അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…