കാത്തിരിപ്പുകൾക്ക് അവസാനം; 21 ഗ്രാംസ് ഒടിടി റിലീസ് ഡേറ്റ് പുറത്ത് വിട്ട് അനൂപ് മേനോൻ

അനൂപ് മേനോൻ നായകനായി എത്തിയ ത്രില്ലർ ചിത്രം 21 ഗ്രാംസ് തിയറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ ആദ്യാവസാനം ആകാംക്ഷയും ഉദ്വോഗവും നിറഞ്ഞ ചിത്രത്തിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. ക്ലൈമാക്സ് രംഗങ്ങൾ കണ്ട് പ്രേക്ഷകർ തരിച്ചിരുന്നപ്പോൾ ഒരു മികച്ച ത്രില്ലർ ചിത്രത്തിന്റെ വിജയക്കുതിപ്പിനാണ് തിയറ്ററുകൾ സാക്ഷ്യം വഹിച്ചത്. ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി നന്ദകിഷോറിന്റെ അന്വേഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്വന്തം കുടുംബത്തിലെ ഒരു മരണം നൽകിയ മാനസികാവസ്ഥയിൽ നിന്ന് മുക്തനാവാത്ത സമയത്താണ് ഈ കേസ് നന്ദകിഷോറിനെ തേടി എത്തുന്നത്. എന്നാൽ കേസ് അന്വേഷണം ചെന്നു നിൽക്കുന്നത് നന്ദകിഷോറിന്റെ വ്യക്തിജീവിതവുമായി വലിയ രീതിയിൽ ബന്ധപ്പെട്ടാണ്.

ബിബിൻ കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയുടെ ശക്തിയൊട്ടും നഷ്ടപ്പെടാതെ തന്നെ ദൃശ്യഭാഷ ഒരുക്കിയ ബിബിൻ കൃഷ്ണയുടെ സംവിധാന മികവ് തന്നെയാണ് ഈ ചിത്രത്തെ ഗംഭീരമാക്കിയത്, ആദ്യാവസാനം പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു ചിത്രം. വളരെ വിശ്വസനീയമായ രീതിയിൽ ചിത്രം ഒരുക്കാൻ കഴിഞ്ഞു എന്നതും സംവിധായകന്റെ വിജയമാണ്. വ്യത്യസ്തമായ കഥാ പശ്ചാത്തലം കൊണ്ടും കഥാ സന്ദർഭങ്ങൾ കൊണ്ടും മികച്ച സംഭാഷണങ്ങൾ കൊണ്ടും രസം പകരുന്ന ചിത്രമാണ് 21 ഗ്രാംസ്. ഒരു ത്രില്ലർ ചിത്രത്തിന്റെ എല്ലായ്പ്പോഴും അതിന്റെ ക്ലൈമാക്സ് തന്നെയാണ്. ഇവിടെയും ക്ലൈമാക്സ് ചിത്രത്തിനോട് അങ്ങേയറ്റം നീതി പുലർത്തി. സിനിമയിലെ ഓരോ സങ്കീർണതകളും പ്രവചനാതീതമാണ് എന്നതും ചിത്രത്തെ ഗംഭീരമാക്കുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി നായകൻ അനൂപ് മേനോൻ പുറത്ത് വിട്ടിരിക്കുകയാണ്. ജൂൺ പത്തിനാണ് ചിത്രം ഡിസ്നി ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്. റിനീഷ് കെ എൻ ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് അനൂപ് മേനോൻ, രഞ്ജിത്, ലെന, രഞ്ജി പണിക്കർ, ലിയോണ ലിഷോയ്, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ എന്നിവരാണ്. ജിത്തു ദാമോദർ ആണ് ഛായാഗ്രഹണം. സംഗീതം – ദീപക് ദേവ്. അപ്പു എൻ ഭട്ടതിരിയാണ് ചിത്രം എഡിറ്റ് ചെയ്തത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago