അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഈ കഴിഞ്ഞ വെള്ളിയാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യാവസാനം വരെ ചിരിയുടെ രസക്കൂട്ട് തീര്‍ത്ത ചിത്രം മികച്ച ഫാമിലി എന്‍ടെയ്‌നറാണ്. ജിയോ പിവിയുടെ കഥയില്‍ സന്തോഷ് എച്ചിക്കാനം തിരക്കഥ രചിച്ച ഈ ചിത്രം അനൂപിന്റെ മേക്കിംഗ് കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ആദ്യചിത്രം കൊണ്ട് തന്നെ മികച്ച സംവിധായകനെന്ന പേരെടുക്കാന്‍ അനൂപിന് കഴിഞ്ഞിട്ടുണ്ട്.
മികച്ച സാങ്കേതിക തികവില്‍ കൂടിയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. ജിതിന്‍ ക്യാമറ ചലിപ്പിച്ച തട്ടാശ്ശേരി കൂട്ടത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത് വി സാജന്‍ ആണ്. ഹാസ്യത്തില്‍ ചാലിച്ച് കഥ പറഞ്ഞു തുടങ്ങിയ ഈ ചിത്രം പിന്നീട്, പ്രണയം, ത്രില്ലര്‍, ആക്ഷന്‍ ട്രാക്കുകളുലൂടെയും കടന്നുപോകുന്നുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കാന്‍ അനൂപ് കാണിച്ച മികവിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് പ്രിയംവദയാണ്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന്‍ പി ദേവ്, വിജയ രാഘവന്‍, ശ്രീലക്ഷ്മി, സിദ്ദിഖ്, ഷൈനി സാറ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രൊജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന്‍ അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്‍, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണന്‍ രാജീവ് ഗോവിന്ദന്‍ സഖി എല്‍സ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എല്‍സ, നിര്‍മ്മാണ നിര്‍വ്വഹണം ഷാഫി ചെമ്മാട്, സ്റ്റില്‍സ് നന്ദു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…