2008 ല് പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രം മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളെയും ഒരുമിപ്പിക്കുന്ന ഒന്നായിരുന്നു. തങ്ങളുടെ സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കായുള്ള പെന്‍ഷന്‍ തുക കണ്ടെത്താനായി താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലാണ് അന്ന് ചിത്രമൊരുക്കിയത്. ഉദയകൃഷ്‍ണ-സിബി കെ തോമസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദിലീപ് ആയിരുന്നു. ഇപ്പോൾ ഇതാ വീണ്ടും ഇത്തരത്തിലുള്ള ഒരു സംരംഭം ആരംഭിക്കുകയാണ് അമ്മ സംഘടന. ധനസമാഹരണം തന്നെയാണ് ഇത്തവണയും ലക്ഷ്യം. കൊറോണ പകർച്ചവ്യാധി ഏറ്റവുമധികം ബാധിച്ച ഒരു മേഖലയാണ് സിനിമ മേഖല.
തീയേറ്ററുകൾ അടച്ചതോടെ ചില സിനിമകളുടെ ഷൂട്ടിംങ്ങുകൾ മാത്രമാണ് നടക്കുന്നത്. ഷൂട്ടിംഗ് അവസാനിച്ചതോടെ ജോലിയില്ലാതെ വീട്ടിലിരിക്കുന്ന അംഗങ്ങളെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടിയാണ് ഈ സംരംഭം ആരംഭിക്കുന്നത്. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യും എന്നാണ് അറിയുവാൻ കഴിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. അടുത്തവർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…